Pages

വിശ്വാസികള്‍


വിശ്വാസികള്‍

മിന്നി മിന്നി മാഞ്ഞുപോകുന്ന വേദനകളാകുന്നു 
ജീവിത താളമെന്നു മരുന്നുകള്‍
വെളിച്ചത്തിനു ചൂടുണ്ടാകുമോയെന്ന് 
ഓരോ കുറിപ്പുകളും തേടുന്നു 
ഇരുട്ടിലേയ്ക്കുള്ള  യാത്ര, അതത്രേ ജീവിതം 
അസ്തമിച്ചവന്റെ ശേഷിപ്പുകള്‍ സൂര്യനെപോലെ 
ചക്രവാളത്തിന്‍റെ  ആഴങ്ങളില്‍   
മറഞ്ഞില്ലാതെയാവുന്നു.

നീണ്ട ബാല്യം രാവിലെ മുന്നിലുണ്ടാകും 
വൈകിയാല്‍ ശുഷ്കിച്ച  യൌവ്വനം 
മധ്യാഹ്നംവരെ  കാത്താല്‍ 
വാര്‍ദ്ധക്യചിന്തകളില്‍ സായാഹ്നം നഷ്ടമാകും
അസ്തമിയ്ക്കാതെ ഒരിയ്ക്കലും
ഒരു പുനര്‍ജന്മമില്ലല്ലോ?

താളം തെറ്റുന്ന ജീവിതങ്ങള്‍ ചുറ്റിനും 
മഴക്കാറില്‍  ഇരുട്ടിലേയ്ക്ക് നീന്തി  താഴുന്നവര്‍
ഒരിറ്റുവെളിച്ചം പോലുമില്ലാതെ മയങ്ങുന്നവര്‍ 
സ്വപ്നങ്ങളിലെ  വചനങ്ങള്‍ 
അസ്തമയംവരെ കാവല്‍നില്‍ക്കുന്നു  
ഭയന്ന്  നിഴല്‍രൂപങ്ങള്‍ 

വെളിച്ചത്തിനും വെള്ളത്തിനും ശ്വാസത്തിനും വേണ്ടി 
ജനിയ്ക്കാന്‍ പോകുന്ന പുത്രനെകൂടി 
കൂര്‍ത്ത പാറക്കെട്ടുകള്‍ക്കു മുകളിലേയ്ക്ക് 
വലിച്ചിഴയ്ക്കാനായി ചുറ്റിനും  വിശ്വാസികള്‍.

...         ....       ......             .................. ....       .....   വിശ്വം

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ജീവിതഗാനം

നന്ദിനി പറഞ്ഞു...

രാവിലെയുണര്‍ന്നാല്‍ നീണ്ട ബാല്യം മുന്നിലുണ്ടാകും
വൈകിയാല്‍ ശുഷ്കിച്ച യൌവ്വനം
മധ്യാഹ്നംവരെ ഉണരാന്‍ കാത്തിരുന്നാല്‍
വാര്‍ദ്ധക്യചിന്തകളില്‍ സായാഹ്നം നഷ്ടമാകും
അസ്തമിയ്ക്കാതെ ഒരു പുനര്‍ജന്മമില്ലല്ലോ?....

Nice lines

Unknown പറഞ്ഞു...

വെളിച്ചത്തിനും വെള്ളത്തിനും ശ്വാസത്തിനും വേണ്ടി
ജനിയ്ക്കാന്‍ പോകുന്ന പുത്രനെകൂടി
കൂര്‍ത്ത പാറക്കെട്ടുകള്‍ക്കു മുകളിലേയ്ക്ക്
വലിച്ചിഴയ്ക്കാനായി ചുറ്റിനും വിശ്വാസികള്‍.

നന്നായി
ആശംസകള്‍