Pages

മണ്ണ് അഥവാ മണൽ

മണ്ണ്  അഥവാ മണൽ 


മുറ്റം നിറയെ വീണു കിടക്കുന്നത്  മണലല്ലേ

ചുറ്റും  പറന്നു കളിയ്ക്കുന്നത് മണ്ണല്ലേ 

ചൂലടിച്ചടിച്ച് മുറ്റത്തു നിന്നും മാറ്റിയതും 

കുഴിച്ചു കുഴിച്ച് കൂനകൂട്ടിയതും മണ്ണുതന്നെ`


മണലാരണ്യത്തിലും കടപ്പുറത്തും 

മണ്ണ് വെറുതേ കൂട്ടിയിരിയ്ക്കുന്നു 

മണ്ണുമാന്തികൾ  കടലും പുഴയും 

മാന്തി കൂട്ടുന്നതും മണ്ണല്ലേ 


മലപൊടിയ്ക്കുന്നതും 

കാട് വെട്ടുന്നതും 

മണ്ണിനായല്ലേ 


ഒരു പിടി മണ്ണല്ലേ  നീ തിന്നത്

പക്ഷേ  വിഴുങ്ങിയത്

ഈ ലോകം തന്നെ.


..   ...     വിശ്വം 

  

2 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

മണ്ണായിത്തീരുമെന്ന് ഓര്‍ക്കുന്നതുമില്ല

unni പറഞ്ഞു...

വായ പൂട്ടെന്റെ കണ്ണാ; ... പേടിയാകുന്നു