Pages

പൂവ്

  പൂവ്
 *******

കുടുങ്ങിയ പൂക്കളാണ് മാലയിൽ 
അറിഞ്ഞിട്ടും എടുത്തണിയുന്നു
വാടിയ  മലരുകളാണ് ഓരോന്നും 
എങ്കിലും  മണത്തുനോക്കുന്നു

"ഇതൊന്നും എന്റേതല്ലല്ലോ"
ചവറ്റിലേയ്ക്ക് വലിച്ചെറിയുന്നു

ശബ്ദിച്ചാൽ ഒറ്റപ്പെടും
ദുർഗന്ധം പേറുന്ന 
കാട്ടുപ്പൂവാണെന്ന്‌ 
വിളിച്ചു കൂവും 

എന്റെ തോട്ടത്തിലും
പൂക്കളുണ്ട്
ഇറുക്കാതെ 
കാറ്റുപോലും 
കടക്കാതെ 
സൂക്ഷിച്ചു പോരുന്നവ

ഒരു നിശ്വാസത്തിലവ 
അടഞ്ഞ ദളങ്ങളിലെ
സുഗന്ധം പരത്തുമ്പോൾ 
ഞാനും പേടിയ്ക്കുന്നു
     ...      ...     വിശ്വം

1 അഭിപ്രായം:

ajith പറഞ്ഞു...

പേടിയ്ക്കേണ്ട കാലമാണ്
പൂക്കള്‍ക്കും വേലി ശല്യമായിത്തോന്നുന്ന കാലവുമാണ്.