പിറന്നാളില്‍
ദീപവിതാനം പോലെയായല്ലോ മനമിന്ന്
പൂർണ്ണം, നവതിയിലാലസ്യപ്പെടുമ്പോൾ
ആശ ഇനിയും നിൻ മൃദുഹസ്തങ്ങളെന്നിൽ
ചൊരിയണം പൂക്കളസ്തമയം എത്തുംവരെ
ഒരഗ്നി ഗോളത്തില്‍ പെട്ട ശലഭം കണക്കെ ഞാന്‍
ശക്തി ചോരാതെ നിന്നെയും പ്രണയിച്ചു
അശക്തനാം തെരുവിന്റെ നിഴല്ചേര്ന്നു
പകര്ത്തിയതൊക്കെയും ഒര്ക്കുന്നീ ദിനം
കൃഷ്ണ പാദങ്ങള്‍ കണികണ്ടുണരുമ്പോള്‍
സര്‍ഗ്ഗ കാമനകള്‍ അടര്ന്നൂരിചരിയ്ക്കുംപോള്‍
മാതെ , മറക്കാതെ മറുന്നാട്ടിലും നിനക്കായ്
യാമങ്ങള്‍ എത്ര ഹോമിച്ചു കൂട്ടി ഞാന്‍
കവി എന്ന് ചൊല്ലി വിളിയ്ക്കുമ്പോള്‍
അറിയാതെ അകകാമ്പില്‍ ആനന്ദം
ആത്മ നൊമ്പരമെത്ര ഞാന്‍ നേരിട്ടു
പിന്നാമ്പുറങ്ങളില്‍ ഏതെല്ലാം വിത്തുകള്‍
ഒന്നിനി മാത്രം മലയാളമേ കേൾക്കൂ
എല്ലാം ഒരു നിയോഗം പറയുകില്‍
മധുരം സുന്ദരം മഹാമനസ്കയീയമ്മയും
മറാഠീ, പ്രണാമം നിനക്കുമീ വേളയില്‍.
... .... ... വിശ്വം.