പാതാള്‍പാനിയില്‍
കുത്തിയൊലിച്ച്
പറന്നിറങ്ങിയ മഴവെള്ളം
കാല്‍ പാദങ്ങളിൽ
ഇക്കിളിയിട്ടൊഴുകി
വിഴുങ്ങിയത്
സ്വപ്നം കണ്ട് രസിച്ച
അഞ്ചു പച്ച ജീവന്‍.
ഒഴുകി മാറുമ്പോള്‍
ആർത്തിരമ്പാന്‍ കാഴ്ചക്കാര്‍
ഒടുവിലത്തെ
കാററിന്
മഴത്തുള്ളിയുടെ
കിലുക്കമായിരുന്നു.
ചുവട് തെറ്റിയ
ആണും പെണ്ണും
നിഴല്‍ നഷ്ടപ്പെട്ടവർ
പാതാള്‍പാനി*
മഴയില്‍
കലങ്ങി മറിഞ്ഞു
കലങ്ങി കരഞ്ഞ
കാഴ്ച കണ്ണുകള്‍ക്ക്
അവസാനം വരെ
ഓര്‍ത്തു വെയ്ക്കാന്‍
സമ്മാനമായി
അഞ്ചു കരിനിഴൽ.
* മധ്യപ്രദേശിലെ ഇൻഡോർ -ന് അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രം പാതാൾപാനി വെള്ള ച്ചാട്ടം. വെള്ളം ഒഴുകി എത്തുന്ന കുഴിയ്ക്ക് പാതാളത്തോളം ആഴമുണ്ട് എന്ന് സങ്കൽപം. 19-7-2011 ൽ പെട്ടെന്നുണ്ടായ വെള്ള പൊക്ക ത്തിൽ 3 പേർ ഒഴുകി പോയി.
....