പാതാള്‍പാനിയില്‍
കുത്തിയൊലിച്ച്
പറന്നിറങ്ങിയ മഴവെള്ളം
കാല്‍ പാദങ്ങളിൽ
ഇക്കിളിയിട്ടൊഴുകി
വിഴുങ്ങിയത്
സ്വപ്നം കണ്ട് രസിച്ച
അഞ്ചു പച്ച ജീവന്‍.
ഒഴുകി മാറുമ്പോള്‍
ആർത്തിരമ്പാന്‍ കാഴ്ചക്കാര്‍
ഒടുവിലത്തെ
കാററിന്
മഴത്തുള്ളിയുടെ
കിലുക്കമായിരുന്നു.
ചുവട് തെറ്റിയ
ആണും പെണ്ണും
നിഴല്‍ നഷ്ടപ്പെട്ടവർ
പാതാള്‍പാനി*
മഴയില്‍
കലങ്ങി മറിഞ്ഞു
കലങ്ങി കരഞ്ഞ
കാഴ്ച കണ്ണുകള്‍ക്ക്
അവസാനം വരെ
ഓര്‍ത്തു വെയ്ക്കാന്‍
സമ്മാനമായി
അഞ്ചു കരിനിഴൽ.
* മധ്യപ്രദേശിലെ ഇൻഡോർ -ന് അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രം പാതാൾപാനി വെള്ള ച്ചാട്ടം. വെള്ളം ഒഴുകി എത്തുന്ന കുഴിയ്ക്ക് പാതാളത്തോളം ആഴമുണ്ട് എന്ന് സങ്കൽപം. 19-7-2011 ൽ പെട്ടെന്നുണ്ടായ വെള്ള പൊക്ക ത്തിൽ 3 പേർ ഒഴുകി പോയി.
....
5 അഭിപ്രായങ്ങൾ:
Indore - Patal Pani is one of the popular excursions from Indore. The tourists travel 36 kilometers to watch the waters of the Patal Pani waterfalls. Patal Pani is one of the exotic waterfalls that is situated at a distance of 36 kilometers from Indore. The waterfall breaks at an altitude of 150 feet. The waters accumulate in a Kund which is sacred to the local people. The depth of the kund is still unknown. It is believed that the waters travel down to a depth that reaches hell which is referred to as Patal in Hindi. The tourists may travel from Indore to Patal Pani in buses that ply in the region at regular intervals. The tourists may also avail hired cars that take the tourists from Indore to Patal Pani.
പാതാള്‍ പാനിയില്‍ അഞ്ചു ജീവന്‍ പൊലിഞ്ഞുവെന്നാണോ?
എന്ന്പറയുന്നില്ല. കഴിഞ്ഞ ദിവസം (19-7-2011, തിങ്കളാഴ്ച) പാതാല്‍ പാനിയില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അപകടത്തില്‍ പെട്ട അഞ്ചു പേരില്‍ രണ്ടു പേര്‍ നീന്തി കയറി എന്നായിരുന്നു വാര്‍ത്ത. . ഒരു ദുരന്തത്തെ കണ്മുമ്പില്‍ നിസ്സഹായരായി കണ്ടവര്ക്കുണ്ടാകുന്ന ഒരു ഞെട്ടല്‍ .. ...അത്രയൊക്കയെ കുറിയ്ക്കാന്‍ ശ്രമിച്ചുള്ളു.
അഞ്ചില്‍ രണ്ടു പേര്‍ രക്ഷപെട്ടു
എല്ലാ വിനോദങ്ങള്‍ക്ക് പിന്നിലും ഇത്തരം പാതാള്‍ പാനി ഉണ്ട് എന്ന് നമ്മള്‍ അറിയണം .. കവിത അതുപോലെ ഒരു സത്യം വെളിച്ചത്ത് കൊണ്ടുവന്നിരുന്നെങ്കില്‍ .,,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ