Pages
മുറിവുകള്‍
ശബ്ദങ്ങളുടെ താഴ്‌വരയില്‍
നിശബ്ദതയുടെ വഴികാട്ടി
ഊണും ഉറക്കവും ഉപേക്ഷിച്ച്
മഴയത്ത്
തെരുവ് മുഴുവന്‍ പ്രതീക്ഷയുടെ
ത്രിവര്‍ണ്ണങ്ങള്‍
സ്വാതന്ത്രത്തിന്‍റെ മുറിവുകള്‍
പേറി നനഞ്ഞൊലിയ്ക്കുന്നു.
ഉറങ്ങി യുറങ്ങി
അധികാരത്തിന്‍റെ അതിര്‍ത്തികള്‍ കാട്ടി
നാടുവാഴികള്‍
പെയ്ത ഒരു മഴയിലും
കളഞ്ഞുപോയ സ്വപ്‌നങ്ങള്‍
തെളിഞ്ഞു വന്നില്ല
ഏഴു ദിവസങ്ങള്‍
സൃഷ്ടി മുഴവന്‍ കഴിഞ്ഞിരുന്നു
പിന്നെയും
തിരകളില്ലാത്ത സമുന്ദ്രത്തില്‍
മുത്തുകളില്ലെന്നു മുക്കുവന്‍
കേള്‍ക്കുന്ന ശബ്ദങ്ങള്‍
തിരിച്ചറിയാതെ
പാറാവുകാരെ വിട്ട്
അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍
മുറുക്കിത്തുപ്പി , ചിരിയടക്കി
അവകാശങ്ങള്‍ തീറെഴുതിവാങ്ങിയ
ഭുവുടമകള്‍.
..... ... വിശ്വം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ