വെറുമൊരു വിഷ് യു .. .. .കൊന്ന.
വിഷമമാകില്ലേ വിഷു പുലരിയില്‍
പൂത്തു പൊങ്കതിര്‍ നീട്ടി ചിരിയ്ക്കുവാന്വിഷമമാകില്ലേ വിഷു പുലരിയില്‍
പൊന്നിട്ടുമുഖം മൂടിനിൽക്കുന്ന സുന്ദരി
കൊന്നേ, പ്രിയേ , മലയാള മധുര്യമേ
പൊന്നിന്‍കതിര്‍മണി വിളയുന്ന പാടത്ത്
നിന്നു നിൻ കിങ്ങിണി മുത്തുകള്‍ കാവലായ്
കോര്‍ത്ത മരതകനൂലില്‍ മയങ്ങിയും
നേർത്തു വീശി കളിക്കുന്നു മാരുതന്‍
വിഷു വന്നു മുറ്റത്തുക്കൈനീട്ടി നില്‍ക്കുമ്പോള്‍
വില്‍ക്കുന്നു കൊന്നപ്പൂക്കതിര്‍ വിലപേശി
വിഷു ആശംസിയ്ക്കുന്നു മണ്ണിലെതാരങ്ങള്‍
കണികാഴ്ചകൾ നിറയുന്നു പ്രഭാത വാര്‍ത്തയില്‍
മഞ്ഞച്ചകണ്ണില്‍ വിഷച്ചാറുകള്‍ തെറിയ്ക്കുന്നു
പതിവുപോൽ കൊന്ന സ്വര്‍ണ്ണം പുതയ്ക്കുന്നു
ഒരു നേരം പോക്കായ് വന്നുപോകുന്നു വിഷു,
വിഷക്കായ തിന്നൊരു വിഷുപക്ഷി ചിലയ്ക്കുന്നു .
.............. .
1 അഭിപ്രായം:
ഇത് വളരെ ഇഷ്ടപ്പെട്ടു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ