Pages

ഇടപ്പള്ളി തോട്

ഇടപ്പള്ളി തോട്

ആർക്കും വേണ്ടാതെ 
വീർപ്പുമുട്ടി കിടന്നൊരുതോട് 
നികത്തി ഉപയോഗിച്ചപ്പോൾ 
ആളായി ചോദിയ്ക്കാൻ 

ഒഴുകാനാവാതെ 
പോളയും മാലിന്യങ്ങളും നിറഞ്ഞ് 
ഒരു പുരാവസ്തുപോലെ
ഉറങ്ങുകയായിരുന്നു തോട് 

മാടി കെട്ടിയപ്പോൾ
മേനിയളവുകൾ പരസ്യമായി   
നാപ്പതു മീറ്റർ വീതിയുണ്ടായിരുന്നു 
കെട്ടുവള്ളങ്ങൾ ഉലാത്തിയിരുന്നു   
ഇപ്പോൾ അഞ്ചു കിലോമീറ്ററിൽ
അഞ്ചുമീറ്റർ മാത്രം വീതി 

സ്ഥലകണക്കിൽ അമ്പതേക്കർ പുഴ  
മലയും മണ്ണും കൂടി
തിന്നുതീർത്തിരിയക്കുന്നു 
പണക്കണക്കിൽ പറഞ്ഞാൽ 
അഞ്ഞൂറു കോടി രൂപാ !

ഇടപ്പള്ളി തോട്ടിൽ
ഇനിമുതൽ  
ബോട്ട്  ഓടുമത്രേ.

എല്ലാം വെറുതെ 
പരക്കുന്ന നുണയെന്ന് 
പാവം മുതലാളി 
  ....

1 അഭിപ്രായം:

ajith പറഞ്ഞു...

ഇടപ്പള്ളിത്തോട്ടില്‍ക്കൂടെ ഇപ്പോള്‍ ബോട്ട് ഓടുന്നുണ്ട്.

വിവാദബോട്ട്