ലക്ഷ്യത്തിലെത്താൻ
-------------------------------
തിരക്കുള്ള ഇടങ്ങളിൽ
ലക്ഷ്യത്തിന് ഒരു നിരതന്നെയുണ്ടാകും
പാഞ്ഞുപോകുന്ന ട്രയിൻ
ലക്ഷ്യത്തിൽ എത്തിയ്ക്കുന്നത്
നിരകളായി കൊളുത്തപ്പെട്ട
ബോഗികളിലെ നിശ്വാസങ്ങളെയാണ്
മനുഷ്യന് മൃഗങ്ങൾ പായുമ്പോൾ
വേഗതയുള്ളതായി തോന്നും
പക്ഷികൾ പറക്കുന്നതും
അതിവേഗത്തിൽ തന്നെ
പെട്ടെന്ന് വേഗം കൂട്ടാൻ
വേഗപ്പൂട്ടില്ലാത്ത ബസ്സിൽ കയറി
പലയിടങ്ങളിൽ നിന്ന്
പാഞ്ഞെത്തിയവയെല്ലാം
ഒരിടത്ത് കുടുങ്ങി
നിരയായി നീണ്ടു കിടന്നു
ലക്ഷ്യത്തിലെത്താൻ
ലക്ഷ്യത്തിലെത്താൻ
വേഗനിരകടക്കണം
ഇറങ്ങിനടന്നാൽ
ഓടിയാൽ
നിരയ്ക്കപ്പുറം കടക്കാം
പറക്കാൻ കഴിഞ്ഞാൽ
റോഡിൽ നീളുന്ന
യന്ത്രവേഗങ്ങളെ മറികടക്കാം
വേഗത കൂട്ടി പായാൻ
ഒരു പക്ഷിയായി
ലക്ഷ്യത്തിലേക്ക് പറന്നു
....
1 അഭിപ്രായം:
ലക്ഷ്യത്തിലെത്തിയാല്‍ മതി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ