Pages
പോയോ ..?
ആദ്യം ചോദിച്ചത് ആരാണ്..?
സൈക്കിളിന്‍റെ കാറ്റുപോയപ്പോള്‍
തിരക്കില്‍ പേഴ്സ് പോയപ്പോള്‍
കണക്കു ക്ളാസ്സില്‍ തോറ്റപ്പോള്‍
ചോദിച്ചവരോടെല്ലാം
ഉത്തരം പറഞ്ഞു മടുത്തിട്ടുണ്ട്.
കടയില്‍ പോയപ്പോള്‍
സ്കൂളില്‍ പോയപ്പോള്‍
കടവില്‍ പോയപ്പോള്‍
ചന്തയില്‍ പോയപ്പോള്‍
എല്ലായ്പ്പോഴും
ഒരേ ഉത്തരം തന്നെ പറഞ്ഞിരുന്നു.
മത്തായി സാറു തോറ്റപ്പോള്‍
പെട്ടെന്ന് വിളക്കണഞ്ഞപ്പോള്‍
അവസാനത്തെ വണ്ടിയ്ക്കായെത്തിയപ്പോള്‍
വില്ലേജോഫീസറെത്തേടി എത്തിയപ്പോള്‍
ജോലിയ്ക്കായി പണംകൊടുത്തപ്പോള്‍
ഉത്തരം തളര്ത്തുന്നതായിരുന്നു.
ശ്വാസമടക്കി
വാന്കെടേ സ്റേറടിയത്തില്‍
വേള്‍ഡ് കപ്പ് ക്രിക്കറ്റ് കണ്ടപ്പോള്‍
ശ്രീലങ്ക ൨൭൪ രണ്സെടുത്തപ്പോള്‍
ആദ്യ വിക്കറ്റുപോയപ്പോള്‍
സച്ചിന്‍ വീണപ്പോള്‍
ഉത്തരമറിയാതെ
വെറുതെ ചോദിക്കുന്നു
പോയോ..?
................. വിശ്വം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 അഭിപ്രായങ്ങൾ:
the poem contains the word which means whether India lose the icc world cup 2011 that word is poyo.
dear agasthya, spontaneous reaction of a human while involving in a serious thing.
however it may also suit for Srilanka loosing the match
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ