Pages
ഗുവാഹട്ടി
ഗുവാഹട്ടി
ആള്‍കൂട്ടത്തില്‍ വെച്ച്, ചവിട്ടി എറിഞ്ഞ കൂട്ടുകാരെ
നിങ്ങളെ ഞാന്‍ അങ്ങനെതന്നെയല്ലേ, ഇനിയും വിളിയ്ക്കേണ്ടത്!
ഇരുട്ടില്‍ ദുരാത്മാക്കളെ പേടിയ്ക്കുന്നത് പോലെയായല്ലോ
രാത്രി വെളിച്ചത്തില്‍ നിങ്ങളുടെ സാമീപ്യം
കൌതുകമല്ലെങ്കിലും നാണംകെട്ടവര്‍ കാഴ്ചക്കാര്‍
ജീവനുണ്ടായിരുന്നോ, അതോ മരിച്ച പിശാശുക്കളായി
തെരുവില്‍ തള്ളപ്പെട്ട മാംസങ്ങളോ നിങ്ങള്‍
മനസ്സ് നഷ്ടപ്പെട്ട ഹൃദയ ശൂന്യര്‍, പേപിടിച്ച യൌവ്വനങ്ങള്‍
രസമല്ല അഹങ്കാരം, അബല ഞാന്‍ പക്ഷേ ക്ഷമിക്കില്ല
ഇനിയും യാത്ര, തനിച്ച് ഏതു വേഷത്തിലും തിരക്കിലും
ഒളിപ്പിയ്ക്കാനെന്നും പിറന്ന വഴിയും കുടിച്ച മുലകളും മാത്രം.
ഗുവാഹട്ടി, ഒരു തെരുവിന്റെ പേരല്ല , കാര്‍ക്കിച്ചു തുപ്പുമ്പോൾ
തൂത്തുമാറ്റണം അപമാനം അലയുമീ യൌവ്വനം
കാത്തിരിയ്ക്കാം ഇനിയൊരു പുതുപുലരിയ്ക്കായ്
....
കുട
കുട
ഒരു കുടയുടെ
മറവിലായിരുന്നു
തലയില്‍വീഴാതെ
ചുറ്റിനും
മഴ
വട്ടം വരച്ചത്
ഒരു കാറ്റിന്‍റെ
കൈകളായിരുന്നു
കുട തട്ടിപറിച്ച്
മഴയിലിട്ടത്
നനഞ്ഞു നനഞ്ഞ്
ഞാനും
പെയ്തു പെയ്ത്
മഴയും
കെട്ടി പിടിച്ചു
കാറ്റോ...!
മഴനനയാതെ
കുടയുമായി
പറന്നു കളിച്ചു.
.. ... വിശ്വം .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)