Pages

ദേ പോയീ ...ദാ .. വന്നൂ.

കളിയ്ക്കാന്‍ പുതിയ കളികള്‍ 

കള്ളമില്ല  ചതിയും  

വേണം വേഗം 

കറങ്ങി ചിരിയ്ക്കുവാന്‍ 

 

ചോദ്യം ഉത്തരം 

ഉത്തരം ചോദ്യം 

പതിനഞ്ച് എത്തിയാല്‍  

ആയീ  കോടി രൂപ 

അഞ്ചില്‍ പത്തായിരം   

ചെക്കില്ല കിട്ടും 

പത്തിലോ  ഇരുപതായിരം 

മൂന്നു ലക്ഷത്തോടൊപ്പം 

 

വേണ്ട വെറുതേ അയച്ചാല്‍മതി  

എസ് എം എസ്സുകള്‍ 

അടിച്ചാല്‍ സാക്ഷാല്‍ 

സര്‍വ്വേശ്വരന്‍ മുന്നില്‍ 

 ഇരിയ്ക്കാം 

ഓരോരോ  കസേരയില്‍ 

വേഗവിരല്‍ ചോദ്യം 

എത്തിയ്ക്കും ഹോട്ട് സീറ്റില്‍ 

പിന്നെയോ വെറും പതിനഞ്ച് 

മധുരം കോടി പുതച്ചെത്തും  

പറഞ്ഞു  മുന്നേറിയാല്‍  

 

മൂന്നുവഴികള്‍ താങ്ങായി 

ഉണ്ടാകും കുഴഞ്ഞു പതറുമ്പോള്‍

തെറ്റിയാല്‍ വീണുപോകും 

പക്ഷേ  അഭിമാനം പറയും 

ദൈവമേ 

നിന്നെ കണ്ടതു തന്നെയെന്‍ 

സൌഭാഗ്യം 

 

കളിയില്‍ പണം പുല്ല്  

കിട്ടിയാല്‍ കിട്ടി 

പോയാല്‍ പോയി 

 

കോടി വാങ്ങുന്ന കൈകളും 

നോക്കി കാത്തിരിയ്ക്കുന്നു 

വീട്ടില്‍ കൂട്ടമായ്‌ 

അത്താഴത്തിന്‍മുമ്പ്  

കാണികള്‍  ബുദ്ധിമാന്മാര്‍ 

കാണുമ്പോള്‍ പറയുന്നു 

ശരിയുത്തരം, ഹോ... ഹോ... മണ്ടന്‍ 

ഇതും അറിയില്ലേ ഇവനെന്ന്  

ഉറക്കെ ടെലിവിഷന്‍ നോക്കി 

ചിരിയ്ക്കുന്നു 

 

ഇടയ്ക്കിടെ  

അവതാരമാം അവതാരകന്‍ 

വീശുന്നു കൈകള്‍ 

ചിരിച്ചു പറയുന്നു  

കാണും ജനത്തോട്  

ദേ  പോയീ ...ദാ .. വന്നൂ.

-------------------------------------  വിശ്വം .

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

നിങ്ങള്‍ക്കുമാകാം...
അയ്യോ എന്തൊരു പ്രലോഭനം!!!

kanakkoor പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
kanakkoor പറഞ്ഞു...

ഹ ഹ ... വീട്ടിലിരിക്കുന്ന മാന്യന്മാര്‍ പറയും.. മണ്ടന്‍ ഇവന് ഇത് പോലും അറിഞ്ഞുകൂടെ എന്ന്

പിന്നെ ഗുരുജിയുടെ കാര്യം .. അതെഴുതിയില്ലല്ലോ ?