സംഭവാമീ
ഒരു പനിനീര്‍പുഷ്പം തന്നെ
നീ എനിക്കായ് നീട്ടുമ്പോഴും
ഇത്രയും ആവേശം കാട്ടരുത്
അറിയാമല്ലോ ജീവിതംതന്നെ
ഒരുതരം ഒത്തുകളിയാണ് .
ജ്ഞാനം
ആള്‍കൂട്ടത്തില്‍ കിട്ടില്ലെന്നറിയാന്‍
ധ്യാനം
മനസ്സിനുള്ളില്‍ തന്നെയാണെന്നറിയാന്‍
കഴിയാതെ പോയതാണ്
നിന്‍റെ പ്രായത്തിന്‍റെ അജ്ഞത.
ബുദ്ധാ
അറിവ് ആരും പറഞ്ഞുതരില്ല
ഹിംസയില്‍ നിന്നാണ്
നിനക്ക് തിരിച്ചറിവുണ്ടായത്
എന്‍റെ ബോധത്തില്‍
എന്നെ നിലനിര്‍ത്തുന്നത്
അഹിംസ മാത്രം അല്ലല്ലോ?
അദൃശ്യങ്ങളാണ്
എന്‍റെ പ്രഭാവലയം
എന്നിലേക്കുള്ള വഴി
നിശബ്ദതയുടെ
നീരൊഴുക്കാകണം
അഭയം പ്രാപിയ്ക്കുമ്പോള്‍
എന്നെ നീ ഭയപ്പെടുത്തരുത്
പുത്രാ
ജ്ഞാനം ഇപ്പോള്‍ ആത്മാവിന്
മോക്ഷം ഗയയില്‍
ജീവത്യാഗത്തിലൂടെ നീ
വേദങ്ങള്‍
ഹൃദിസ്ഥമാക്കിയിരിയ്ക്കുന്നു
സംഭവാമീ
അതു തന്നെയാണ്
എന്‍റെ നിലനില്പ്
.........
ഒരു പനിനീര്‍പുഷ്പം തന്നെ
നീ എനിക്കായ് നീട്ടുമ്പോഴും
ഇത്രയും ആവേശം കാട്ടരുത്
അറിയാമല്ലോ ജീവിതംതന്നെ
ഒരുതരം ഒത്തുകളിയാണ് .
ജ്ഞാനം
ആള്‍കൂട്ടത്തില്‍ കിട്ടില്ലെന്നറിയാന്‍
ധ്യാനം
മനസ്സിനുള്ളില്‍ തന്നെയാണെന്നറിയാന്‍
കഴിയാതെ പോയതാണ്
നിന്‍റെ പ്രായത്തിന്‍റെ അജ്ഞത.
ബുദ്ധാ
അറിവ് ആരും പറഞ്ഞുതരില്ല
ഹിംസയില്‍ നിന്നാണ്
നിനക്ക് തിരിച്ചറിവുണ്ടായത്
എന്‍റെ ബോധത്തില്‍
എന്നെ നിലനിര്‍ത്തുന്നത്
അഹിംസ മാത്രം അല്ലല്ലോ?
അദൃശ്യങ്ങളാണ്
എന്‍റെ പ്രഭാവലയം
എന്നിലേക്കുള്ള വഴി
നിശബ്ദതയുടെ
നീരൊഴുക്കാകണം
അഭയം പ്രാപിയ്ക്കുമ്പോള്‍
എന്നെ നീ ഭയപ്പെടുത്തരുത്
പുത്രാ
ജ്ഞാനം ഇപ്പോള്‍ ആത്മാവിന്
മോക്ഷം ഗയയില്‍
ജീവത്യാഗത്തിലൂടെ നീ
വേദങ്ങള്‍
ഹൃദിസ്ഥമാക്കിയിരിയ്ക്കുന്നു
സംഭവാമീ
അതു തന്നെയാണ്
എന്‍റെ നിലനില്പ്
.........
1 അഭിപ്രായം:
നിലനിര്‍ത്തുന്നത് അഹിംസ മാത്രമല്ലല്ലോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ