കുട
ഒരു കുടയുടെ
മറവിലായിരുന്നു
തലയില്‍വീഴാതെ
ചുറ്റിനും
മഴ
വട്ടം വരച്ചത്
ഒരു കാറ്റിന്‍റെ
കൈകളായിരുന്നു
കുട തട്ടിപറിച്ച്
മഴയിലിട്ടത്
നനഞ്ഞു നനഞ്ഞ്
ഞാനും
പെയ്തു പെയ്ത്
മഴയും
കെട്ടി പിടിച്ചു
കാറ്റോ...!
മഴനനയാതെ
കുടയുമായി
പറന്നു കളിച്ചു.
.. ... വിശ്വം .
2 അഭിപ്രായങ്ങൾ:
ഏറെ നനഞ്ഞാല്‍ പിന്നെ കുളിരില്ല...കുടയും വേണ്ടാ.
നന്നായി
ആശംസകള്‍
എന്നെ ഇവിടെ വായിക്കുക
http://admadalangal.blogspot.com/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ