പകൽ
മായുമ്പോൾ
വിരലിനോളമായി
തീരും ചുവർചിത്രവും
തൊടിയിൽ
മധുനുകരുന്നൊരു കരിവണ്ടും
പുഴയിലെപ്പഴന്തോണിമെല്ലെയിളകിയും
നിഴൽ
അനക്കം ഓളത്തിലലിയുന്നതും
കതിരോനൊളിക്കുവാൻ
കുങ്കുമംതേച്ചതും
കണ്ടു
പേടിച്ച മിഴികളുമായല്ലോ
പകൽ
പതിവായി യാത്രപോകുന്നത്
!
വഴിയിലെങ്ങോ
തളർന്ന മുക്കുറ്റിതൻ
തോഴനാം
അർക്കകിരണബാഹുക്കൾ
തടവി
നാണിക്കും നാലുമണിപൂക്കളും
കരയാതെ
കാർകൂന്തലഴിച്ചിട്ടരികത്ത്
കരളുവെന്തുലയൂതും
ശിശിരമേഘങ്ങളും
വെറുതേയീ
ചുണ്ടിൽ അടയാളമായിട്ടൊര-
ധര
ചുംബനം തന്നോ പിരിയുമീ നേരത്ത്
!
ഹൃദയതന്ത്രികൾ
മീട്ടുന്ന രാഗങ്ങൾ
സിരകളിൽ
തിരയുന്നതല്ലോ അനുരാഗം
പിളർന്നമാറിലും
ചുരന്നു പാൽപ്പുഴ
പിടഞ്ഞുതളർന്നുതേങ്ങുന്നൊരമ്മയിൽ
പറഞ്ഞ
വാക്കുകൾ പതിഞ്ഞ നോട്ടങ്ങൾ
ഉറവയിൽ
നിന്നിറ്റ കദന കാരുണ്യവും
തിരികെ
നൽകുന്നു വെറുതേ പോകണ്ടല്ലോ !
ഉരുണ്ടുരുണ്ടനാദി
കാലമായ് തിരിയുന്നു
വിരണ്ടു നിന്നില്ല
ഇരുളിലെങ്ങുമേ
നരകവിനോദങ്ങൾ
നടനമാടുവാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ