കൂട്ടുകാരി
കൂട്ടുകാരിയ്ക്ക്
മുല്ലപ്പൂവിന്റെ മണമായിരുന്നു
നീളം കുറഞ്ഞ വസ്ത്രങ്ങളിൽ
വാതോരാതെ ചിലച്ച്
കടപ്പുറത്തും ഉദ്ധ്യാനങ്ങളിലും
ചുററിയപ്പോൾ
കവിളിൽ നുണക്കുഴികള്‍
കൂട്ടുകാരിയ്ക്ക്
സ്വർണ്ണത്തിന്റെ നിറമായിരുന്നു
ചിരിക്കുമ്പോള്‍
മുത്തുകള്‍ കൊഴിയുമായിരുന്നു
നഖങ്ങളില്‍
വസ്ത്രങ്ങളുടെ നിറമെഴുതുമായിരുന്നു
മുടികള്‍ കൂട്ടിക്കെട്ടി
തലയിളക്കി നടക്കുമായിരുന്നു
പ്രതീക്ഷിക്കാതെ
അവള്‍ അപരിചിതയെപ്പോലെ
പെരുമാറാൻ തുടങ്ങി
മൊബയിലിൽ ചിരിച്ചുകളിച്ചു
കുട്ടുക്കാരിയ്ക്ക്
തിരക്കേറിയേറി വന്നു
കൂട്ടുകാരിയ്ക്കിപ്പോൾ
ഷാമ്പുവിന്റെ ഗന്ധമാണ്
പലതരത്തില്‍
മുടിയൊരുക്കി
ചിരിക്കുമ്പോള്‍
വായപ്പൊത്തുന്നു
ചെവിയ്ക്കുള്ളില്‍
സംഗീതം
ഉടക്കിക്കിടക്കുന്നു
പത്ര വാര്‍ത്തകളില്‍
സ്ഥാനം പിടിച്ചപ്പോള്‍
കൂട്ടുകരിയ്ക്കൊപ്പം
ദുര്‍ഗന്ധങ്ങള്‍ പുറത്തുവന്നു
മൊബയിലില്‍
ഉന്നതരുടെ നമ്പരുകളായിരുന്നു
അന്വേഷണത്തില്‍
ഉറക്കഗുളികകള്‍മാത്രം
തെളിഞ്ഞുവന്നു.
....................
കൂട്ടുകാരിയ്ക്ക്
മുല്ലപ്പൂവിന്റെ മണമായിരുന്നു
നീളം കുറഞ്ഞ വസ്ത്രങ്ങളിൽ
വാതോരാതെ ചിലച്ച്
കടപ്പുറത്തും ഉദ്ധ്യാനങ്ങളിലും
ചുററിയപ്പോൾ
കവിളിൽ നുണക്കുഴികള്‍
കൂട്ടുകാരിയ്ക്ക്
സ്വർണ്ണത്തിന്റെ നിറമായിരുന്നു
ചിരിക്കുമ്പോള്‍
മുത്തുകള്‍ കൊഴിയുമായിരുന്നു
നഖങ്ങളില്‍
വസ്ത്രങ്ങളുടെ നിറമെഴുതുമായിരുന്നു
മുടികള്‍ കൂട്ടിക്കെട്ടി
തലയിളക്കി നടക്കുമായിരുന്നു
പ്രതീക്ഷിക്കാതെ
അവള്‍ അപരിചിതയെപ്പോലെ
പെരുമാറാൻ തുടങ്ങി
മൊബയിലിൽ ചിരിച്ചുകളിച്ചു
കുട്ടുക്കാരിയ്ക്ക്
തിരക്കേറിയേറി വന്നു
കൂട്ടുകാരിയ്ക്കിപ്പോൾ
ഷാമ്പുവിന്റെ ഗന്ധമാണ്
പലതരത്തില്‍
മുടിയൊരുക്കി
ചിരിക്കുമ്പോള്‍
വായപ്പൊത്തുന്നു
ചെവിയ്ക്കുള്ളില്‍
സംഗീതം
ഉടക്കിക്കിടക്കുന്നു
പത്ര വാര്‍ത്തകളില്‍
സ്ഥാനം പിടിച്ചപ്പോള്‍
കൂട്ടുകരിയ്ക്കൊപ്പം
ദുര്‍ഗന്ധങ്ങള്‍ പുറത്തുവന്നു
മൊബയിലില്‍
ഉന്നതരുടെ നമ്പരുകളായിരുന്നു
അന്വേഷണത്തില്‍
ഉറക്കഗുളികകള്‍മാത്രം
തെളിഞ്ഞുവന്നു.
....................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ