Pages

പുലി ജന്മം

പുലി ജന്മം


ചത്തപുലിയ്ക്ക്
പല്ലില്ലായിരുന്നു

രക്ഷപ്പെട്ട പുള്ളിമാന്‍
മലദൈവങ്ങള്‍ക്ക്
സ്തോത്രം പറഞ്ഞു.
പിന്നെയും
പുല്മേടുകള്‍തേടി

പുലികൂട്ടങ്ങള്‍
മരണകാരണം അന്വേഷിച്ചു
പുലിയുടെ നഖങ്ങള്‍
പരിശോധിച്ചു

മുതലക്കുളത്തില്‍
വീണതു മുതല്‍
കടുവയുമായി
എറ്റുമുട്ടിയത് വരെ
മൂത്തപുലി
കൂട്ടിനോക്കി

പുല്ലുതിന്നപ്പോഴും
സിംഹ പയററിലും
പല്ലുണ്ടായിരുന്നതായി
പുലിക്കുട്ടികള്‍

ശക്തമായ ചെറുത്തുനില്പ്പില്‍
മാന്‍ ചവിട്ടിയതാകാം
പല്ലുപോയതെന്ന്
പുതിയ കണ്ടെത്തല്‍

ദയയില്ലാതെ
പുള്ളിമാന്‍ കടിച്ച്
കൊലപ്പെടുത്തിയതാണ്
പുലി ദിവ്യനെയെന്ന്
പുലി മൂപ്പന്‍.

ഇനി മുതൽ
കൂട്ടം കൂടി
പിടലിയിൽ കടിച്ചു  തന്നെ
മരണമുറപ്പാക്കണമെന്ന്
അന്ത്യ വിധി

പിന്നെപ്പിന്നെ
പുലിയ്ക്ക്
മാന്‍ പേടിയില്ല

.............. വിശ്വം.

1 അഭിപ്രായം:

Nandakumar Chellappanachary പറഞ്ഞു...

ഉദാത്തമായ ശൈലി ,കാവ്യബിംബങ്ങള്‍ നിനച്ചിരിക്കാതെ പുതിയ അര്‍ത്ഥതലങ്ങളിലേക്ക്‌ പരകായ പ്രവേശനം ചെയ്യുന്ന മാജിക്കല്‍ റിയാലിറ്റി അനിഭാവിച്ചരിയാന്‍ കഴിഞ്ഞൂ....