Pages

നഗരക്കുരുക്ക്

നഗരക്കുരുക്ക്


മുട്ടോളം പേടിയുണ്ട്
കുറുകെ കടക്കുമ്പോള്‍
പോളകയറിയ തോടുപോലെ
ട്രാഫിക്സിഗ്നലില്‍
സീബ്രലൈന്‍

അക്കരെ എത്താൻ
കാറുകൾക്കിടയിലൂടെ
കിളിത്തട്ടുകളിക്കുന്നവര്‍
ഒഴുകിതീരാതെ
പിന്നെയും ജനകൂട്ടം

ദേശാടനക്കിളികള്‍
വഴിവാണിഭം കണ്ട്
പാര്‍പ്പിട്ടു നില്‍ക്കും.
എന്തെല്ലാംതരം വിഭവങ്ങള്‍
നിരത്തില്‍ കണ്ണിറുക്കുന്നു.

ഫ്ലോറാ ഫൌണ്ടനില്‍
തിരക്കിപ്പോള്‍ തീരെയില്ല
അംബരചുംബികള്‍
ചെറുതായി, തലകുനിച്ച്
പഴയ പുസ്തകങ്ങള്‍
വിലപേശലില്‍  പിണങ്ങുന്നു.
വിലയില്ലാത്ത കീടങ്ങള്‍
നടപ്പാതകളില്‍ ചുരുളുന്നു

ഒഴുക്കുനിന്ന നദിയെപോലെ
ബാങ്ക് സ്ട്രീറ്റ് വിജനമായി

ജഹാംഗീറില്‍ കൂടി പോകണം
നിറങ്ങള്‍ പുല്കുന്നത്
നോക്കിനില്‍ക്കാന്‍

എല്ലാം കഴിഞ്ഞ്
നഗര കുരുക്കിൽ
കുടുങ്ങാതെ
നക്കൂരമിട്ട കപ്പലുകള്‍ കാണാൻ
ഗേറ്റ് വേയിലേക്ക്
ഒരു പൂച്ചനടത്തം.

............... വിശ്വം.


2 അഭിപ്രായങ്ങൾ:

grkaviyoor പറഞ്ഞു...

നല്ല ബിംബ സമൃദ്ധം
കവനം ഇഷ്ടമായി വിശ്വം

viswamaryad പറഞ്ഞു...

നന്ദി കവിയൂര്‍. വളരെ നാളുകൂടി ഫൌണ്ടനിലെ പുസ്തകതെരുവില്‍ ഒന്ന് കറങ്ങി.