പൂവ്
പൂക്കള്‍
ദളങ്ങള്‍ കൂട്ടിച്ചേര്‍ത്ത്
തൊടിയിലും പിന്നാമ്പുറങ്ങളിലും
ചിരി ച്ച് കൂട്ടം കൂടി
മുടിക്കെട്ടുകളിലും.
മണങ്ങളാണ്
പൂക്കള്‍
പകല്‍ മുഴുവൻ
പരിമളം
രാത്രി
മാസ്മരികതയുടെ
ചൂഴ്ന്നു കയററം
പേരുകളാണ്പൂക്കള്‍
വാടാമുല്ലയും
നാലുമണിയും
പാലയുംഇലഞ്ഞിയും
മറക്കാനാവാത്തവ
പശു കടിച്ചും
ചവിട്ടിയരച്ചും
പൂക്കള്‍ക്ക്
ആത്മ ബന്ധങ്ങള്‍
നഷ്ടപ്പെടുന്നു
...... വിശ്വം.
1 അഭിപ്രായം:
പൂക്കളുടെ പൊക്കിള്‍ കോടി
ബന്ധങ്ങള്‍ തേടി അലയുന്ന കവി ഭാവന ഇഷ്ടമായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ