കടലാക്രമണം.
ജലമായിരുന്നു തിരഞ്ഞത്
കുഴിച്ചാല്‍
കിട്ടുമെന്നായി കൂട്ടര്‍
വള്ളിപടര്‍പ്പോ
മരത്തണലോ ഇല്ലാതെ
ഭൂമിയുടെ ആഴത്തിൽ
ഒരുകുടം വെള്ളവുമായി
മണ്ണ് കുഴിച്ചുകൊണ്ടിരുന്നു.
കൈയ്യോളം, തലയോളം
ആകാശം
അകന്നകന്നു പോയി
ജലം കണ്ടില്ല
കുടം വറ്റിവരണ്ടപ്പോള്‍
നിശബ്ദമായി
കുഴിച്ച കുഴിയിൽ
തളര്‍ന്നിരുന്നു
കൂട്ടുനിന്ന പകലവന്‍
കടലിലിറങ്ങി
പാതിരാവിൽ
നക്ഷത്ര കൂട്ടങ്ങളില്‍
തീമഴ പെയ്തു
അവസാനം
ജലം തന്നെയായിരുന്നു
ഉറക്കത്തില്‍
കൂട്ടിനായെത്തിയത്.
കണ്ണീര്‍ മഴ നനഞ്ഞവര്‍
മെഴുകുതിരി വെളിച്ചങ്ങള്‍ പേറി
തെരുവുകളില്‍
സ്മാരകങ്ങളില്‍
നക്ഷത്രങ്ങള്‍ നിറച്ചു.
.................... വിശ്വം.
2 അഭിപ്രായങ്ങൾ:
പഞ്ച ഭൂതങ്ങള്‍ അടങ്ങുമി ശരിരത്തിനുള്ളിലെ ആത്മാവിനു ഒരു ആക്രമണത്തെയും ഭയക്കേണ്ട വിശ്വവം
നന്ദി ജി.ആര്‍.
ജലം തന്നെ ഉറക്കത്തില്‍ ആത്മാവിനുകൂട്ടുള്ളത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ