മിഴിനീരില്‍ എഴുതാന്‍ മറന്നത്..
ചുവരുകൾക്ക്
മനസ്സിലെ ചോദ്യത്തിന്
മനസ്സിലെ ചോദ്യത്തിന്
ഉത്തരം നല്കാന്‍
കഴിയില്ലെന്നായിരുന്നു
അടഞ്ഞ വാതിൽ പറഞ്ഞുകൊണ്ടിരുന്നത്.
കഴിയില്ലെന്നായിരുന്നു
അടഞ്ഞ വാതിൽ പറഞ്ഞുകൊണ്ടിരുന്നത്.
നാല്‍ക്കവലകള്‍ തൊട്ട്
കുതിരപ്പുറത്ത്
ഞെളിഞ്ഞിരുന്നു വരുന്നവരുടെ
അകമ്പടിക്കാര്‍
നിശബ്ദമായി കരാറുണ്ടാക്കുന്നു
ചതഞ്ഞരഞ്ഞ പ്രതീക്ഷകള്‍
ചിരിച്ച് മുന്നിലെത്തുമ്പോള്‍
ഓട്ടുവിളക്കേല്പിച്ച
കാല്‍ വെള്ളയിലെ മുറിവിന്
ഒരുറക്കം ഉണരുവാനോളം വേദന
ഓരോ ചിരിയിലും അര്‍ത്ഥം കണ്ടെത്തുന്നവരുടെ
അഴിഞ്ഞ വസ്ത്രങ്ങളിലാടിക്കുഴയാൻ വേണ്ടി
ഉള്ളിലും പുറത്തും ഓടാമ്പലുകള്‍ അടയുന്നു.
കരഞ്ഞു കലങ്ങിയ മിഴികളില്‍
നിറഞ്ഞൊഴുകുന്നത് ചോര
ഇരകളെ തേടി നഗരങ്ങളില്‍
കെണികളുമായി ആത്മാവ് നഷ്ടപ്പെട്ടവര്‍
പൊട്ടിച്ചെറിയാന്‍ പറ്റാതെ ഇരുട്ടില്‍
വേട്ടക്കാരന്റെ കരങ്ങളില്‍
ശബ്ദം നഷ്ടപ്പെടുമ്പോള്‍
തിളച്ചു തൂവുന്നത്
രതിയുടെ അടങ്ങാത്ത സ്പര്‍ശങ്ങള്‍
"ഒരു തീമഴ പെയ്തിരുന്നെങ്കില്‍"
പൊള്ളുന്ന ഓർമ്മകളുടെ
നിഴല്‍ തേടി അലയുവാന്‍
കാത്തിരിയ്ക്കാതെ
തീ നനഞ്ഞ് ചൂടകറ്റാം
എന്ന പ്രതീക്ഷ
വാതില്‍ പിളർപ്പിലൂടെ
ഇരു മിഴികളിലും
എഴുതാതെ
......................... വിശ്വം.
6 അഭിപ്രായങ്ങൾ:
കുറുന്തലക്കവിതകള്‍ ഇഷ്ടപ്പെട്ടു
കുറുന്തലയിലെത്തിയത്തിനു നന്ദി. ഈ അഭിപ്രായത്തിനും.
ഓടാമ്പലുകള്‍ തനിയെ അടയുന്നു, ഉള്ളിലും പുറത്തും...!!
ഒരു തീമഴ പെയ്തിരുന്നെങ്കില്‍
പൊള്ളുന്ന ഓര്മ്മകളുടെ
നിഴല്‍ തേടി അലയുവാന്‍
ആരെങ്കിലും കാത്തിരിയ്ക്കുമോ
എന്ന പ്രതീക്ഷ മാത്രം
വാതില്‍ പിളര്പ്പിലൂടെ
ഇരു മിഴികളിലും .
ചുവരുകള്‍ക്ക് ഉത്തരം നല്‍കാന്‍
മനസ്സിന്‍റെ ചോദ്യത്തിന്
തീവ്രത പോരെന്നായിരുന്നു
അടഞ്ഞ വാതില്‍ പറഞ്ഞുകൊണ്ടിരുന്നത്.............ചുവരുകള്‍ സംസരിക്കുമായിരുന്നെന്കില്‍ !!!!!!!!!
vathayanam...thurannidanaum valichadakkanum kazhiyuanthu.....jeevithamo...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ