ചിത കത്തിയ്ക്കുക
ചിത കത്തിയ്ക്കുക
എരിയട്ടെ ജീവിത പിശകുകള്‍
കരിയട്ടെ കയ്പ വള്ളികള്‍
നിശബ്ദ വികാരങ്ങള്‍
ഇറ്റിറ്റു തീരട്ടെ
ജപിയ്ക്കുന്ന മന്ത്ര ധ്വനികളില്‍
നിലയ്ക്കട്ടെ
ജീവിത പിശകുകള്‍
ചിത കത്തിയ്ക്കുക
തീരട്ടെ ഹൃദയ മിടിപ്പുകള്‍
നിഴല്‍ പോലുമില്ലാത്ത
കരിയായടങ്ങട്ടെ
കാറ്റ് ചിരിയ്ക്കട്ടെ
കുന്നിക്കുരുക്കള്‍
കൂട്ടിവെയ്ക്കുമ്പോള്‍
പിറവികൊള്ളുന്ന
പൈതലേ നീ
കരിവാരി
കടലിലെറിയുക
ഉപ്പു കുറയട്ടെ
ഒരു രാത്രി കൂടി
ഉറുമ്പായുറങ്ങട്ടെ
പകലവന്‍ ഉണരട്ടെ
ചിത കത്തിയ്ക്കുക.
..... വിശ്വം.
6 അഭിപ്രായങ്ങൾ:
ചിത കത്തിയ്ക്കുക
എരിയട്ടെ ജീവിത പിശകുകള്‍
...കരിയട്ടെ കയ്പ വള്ളികള്‍
നിശബ്ദ വികാരങ്ങള്‍
ഇറ്റിറ്റൂ തീരട്ടെ
തനിയെ
തീര്‍ക്കുന്ന മന്ത്ര ധ്വനികളില്‍്
സ്തഭിച്ചു നിലയ്ക്കട്ടെ നീര്‍മണികള്‍
nice.....
കുന്നിക്കുരുക്കള്‍
കൂട്ടിവേയ്ക്കുമ്പോള്‍
അറിയാതെ
പിറവികൊള്ളുന്ന
പൈതലേ നീ
കരിവാരി
കടലിലെറിയുക
n
പൈതലേ
nee കരിവാരി
കടലിലെറിയുക
ഉപ്പു കുറയട്ടെ
കത്തട്ടെ !!!!
ചിത കത്തിയ്ക്കുക
തീരട്ടെ ഹൃദയ മിടിപ്പുകള്‍
ഹൃദയ മിടിപ്പുകള്‍ തീര്‍ന്നതിനു ശേഷമല്ലേ സുഹൃത്തേ ചിതയിലെക്കെടുക്കുക
കുന്നിക്കുരുക്കള്‍
കൂട്ടിവേയ്ക്കുമ്പോള്‍
അറിയാതെ
പിറവികൊള്ളുന്ന
പൈതലേ നീ
കരിവാരി
കടലിലെറിയുക
ഉപ്പു കുറയട്ടെ
വളരെ ഇഷ്ട്ടമായി ഈ വരികള്‍
ഇവിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ വരോടും ഈ വരികള്‍ ഇഷ്ടപ്പെട്ടവരോടും വല്ലാത്തൊരിഷ്ടം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ