Pages

പ്രണയ നിലാവ്

പ്രണയ നിലാവ്



പ്രഭയ്കെന്നെയറിയുമോ ....?
ചോദ്യത്തില്‍ തന്നെയുത്തരം
പിന്നീടെല്ലാം
ഒരു പഴുക്കാപാക്ക്
പൊളിയ്ക്കുന്നതുപോലെ
എളുപ്പം... സുന്ദരം.

പിരിഞ്ഞപ്പോള്‍
അമ്പലപ്പുഴ നാടകശ്ശാല സദ്യയ്ക്ക്
വരണമെന്നും പറഞ്ഞു.

പിന്നെ ഇടവിട്ട്
ശീമാട്ടിയിലും ശാന്തിയിലുമായി
മാറ്റിനികള്‍, ഉച്ചപ്പടങ്ങള്‍

എഴുതിയ കത്ത്
പ്രണയ ലേഖനമാണെന്ന്
കൂട്ടുകാരി പറഞ്ഞപ്പോള്‍
ഞങ്ങള്‍ പ്രണയത്തിലുമായി

കീറിയ പേജുകളെ
അച്ഛന്‍ അന്വേഷിച്ചപ്പോള്‍
ഹൃദയത്തില്‍ വരകള്‍ വീണു.
സ്കൂളിലും വീട്ടിലും
കാവലായി

കണ്ണുകളില്‍ കണ്ണുകളുമായി
പ്രണയാലസ്യം
അനുഭൂതികളെ കാത്ത്
വഴിയോരങ്ങള്‍  നിന്നു.


നിനക്കിവനെ  അറിയുമോ ...?
ഉത്തരം മുട്ടിച്ച  ചോദ്യം
മുന്നില്‍ നിന്നു ചിരിച്ചപ്പോള്‍
മാമ്പൂ കൊഴിയുന്നതുപോലെ
ഹൃദയത്തില്‍ നിന്നും
ഒരു പഴയ പ്രണയം
ഉർന്നൂർന്നു  പോയി.
                   ....... വിശ്വം

3 അഭിപ്രായങ്ങൾ:

grkaviyoor പറഞ്ഞു...

പ്രണയമെന്നെത് പ്രാണനില്‍ ഉപരിയായി
പ്രത്യക്ഷമായി പറഞ്ഞാല്‍ പഞ്ചഭുതം അടങ്ങിയത്
വര്‍ഷങ്ങള്‍ക്കുമപ്പുറത്തേക്ക് കുട്ടി കൊണ്ട് പോയതിനു നന്ദി

Venukuttan Chellappannair പറഞ്ഞു...

who is this Prabha?

viswamaryad പറഞ്ഞു...

Now you also started reading my poems. Thanks. Guess!