ദൂര പ്രമാണം
ദൂരെ എങ്ങോ മുഴങ്ങുന്നു
കാലചക്ര കതിനകള്‍
ദൂരമെത്ര താണ്ടുന്നു
മിന്നലെന്ന മഹാരഥന്‍
ചന്ദ്രനെത്ര ദൂരത്തില്‍
ഭൂമിതന്നില്‍ വിളങ്ങുന്നു
സമുദ്രമെത്ര ദൂരത്തില്‍
കരയെ വാരി പോകുന്നു
ഹിമാവാനെത്ര ദൂരത്തില്‍
ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്നു
വഴിയിലെത്ര ദൂരത്തില്‍
മഞ്ഞുമൂടി കിടക്കുന്നു
സത്യമെത്രയോ ദൂരത്തില്‍
സമസ്യപോലെ തെളിയുന്നു
ശക്തിയുള്ളവര്‍ ദൂരത്തില്‍
സമൂഹത്തെയകറ്റുന്നു
സമദൂരത്തില്‍ വൃത്തങ്ങള്‍
പ്രകാശദൂരത്തില്‍ നക്ഷത്രം
തുല്യദൂരത്തില്‍ ബാഹുക്കള്‍
ശരിദൂരത്തില്‍ പ്രദക്ഷിണം.
....... വിശ്വം.
1 അഭിപ്രായം:
സമദൂരത്തില്‍ വൃത്തങ്ങള്‍
പ്രകാശദൂരത്തില്‍ നക്ഷത്രം
തുല്യദൂരത്തില്‍ ബാഹുക്കള്‍
ശരിദൂരത്തില്‍ പ്രദക്ഷിണം.
n
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ