പ്ലാവ്
മുറ്റത്ത് അപ്പുപ്പന്‍റെ
അച്ഛന്‍ നട്ടതാണ്
ഒരു മരണത്തിലും
പൂക്കാറില്ല
വീട്ടുമുറ്റത്ത്
തണല്‍ വിരിച്ച്
ഒതുങ്ങി നിൽക്കുന്നു
വീടിലൊരു കുഞ്ഞു ജനിച്ചാൽ
പ്ലാവില്‍ പൂവീഴും
കൊമ്പുകളിലും വേരിലും
തേന്‍ വരിയ്ക്ക
ചിലവ കാറ്റിൽ
പൊഴിഞ്ഞു വീഴും
പുഴുകുത്തില്‍
പിന്നെയും ചിലത്
ബാക്കിവന്നവ
ചക്കയാകും
വേരിലുള്ളവ
മൂക്കും മുമ്പേ
കാണാതാകും
ഒരിയ്ക്കൽ
ചക്കക്കറ
വീടുവരെ വരയിട്ടു
നാട്ടിലങ്ങനൊരു
ചക്കകള്ളന്‍
കിളികൾ
കൊത്തിയപ്പോൾ
പഴുത്ത ചക്ക
താഴെയിറങ്ങി
ചുളയ്ക്ക്
തേന്‍ മധുരം
ചുട്ടകുരുവിന്
മധുര രുചി
പച്ച ചക്ക
അവിയലായി
തോരനായി
ഉപ്പേരിയായി
വറത്തരച്ച
ചക്ക മടല്‍
ആട്ടിറച്ചിയെ
വെല്ലു വിളിച്ചു
ചക്കച്ചുളകള്‍
തിന്നു മടുത്തപ്പോൾ
'അലുവ'യായി
ഇപ്പോള്‍
പ്ലാവ് കായ്ക്കാറേയില്ല
കിളികൾ വരാതായി
മുകള്‍ ഭാഗം ഉണങ്ങിതുടങ്ങി .
തായ്തടിയില്‍
മരംകൊത്തി
പൊത്തുണ്ടാക്കുന്നു
തൊലിയുണങ്ങി
ഇനി നിന്നാല്‍
ഒടിഞ്ഞു വീഴുമെന്ന്
തടി പോകുമെന്ന്
നാട്ടുകാര്‍
പ്രിയ ദേവ വൃക്ഷമേ
ഇനിയെങ്ങനെ.?
നിന്നെ
ദയാപൂര്‍വ്വം
വെട്ടി മാറ്റണോ!
...... വിശ്വം.
മുറ്റത്ത് അപ്പുപ്പന്‍റെ
അച്ഛന്‍ നട്ടതാണ്
ഒരു മരണത്തിലും
പൂക്കാറില്ല
വീട്ടുമുറ്റത്ത്
തണല്‍ വിരിച്ച്
ഒതുങ്ങി നിൽക്കുന്നു
പ്ലാവില്‍ പൂവീഴും
കൊമ്പുകളിലും വേരിലും
തേന്‍ വരിയ്ക്ക
പൊഴിഞ്ഞു വീഴും
പുഴുകുത്തില്‍
പിന്നെയും ചിലത്
ബാക്കിവന്നവ
ചക്കയാകും
വേരിലുള്ളവ
മൂക്കും മുമ്പേ
കാണാതാകും
ഒരിയ്ക്കൽ
ചക്കക്കറ
വീടുവരെ വരയിട്ടു
നാട്ടിലങ്ങനൊരു
ചക്കകള്ളന്‍
കൊത്തിയപ്പോൾ
പഴുത്ത ചക്ക
താഴെയിറങ്ങി
ചുളയ്ക്ക്
തേന്‍ മധുരം
ചുട്ടകുരുവിന്
മധുര രുചി
അവിയലായി
തോരനായി
ഉപ്പേരിയായി
വറത്തരച്ച
ചക്ക മടല്‍
ആട്ടിറച്ചിയെ
വെല്ലു വിളിച്ചു
തിന്നു മടുത്തപ്പോൾ
'അലുവ'യായി
പ്ലാവ് കായ്ക്കാറേയില്ല
കിളികൾ വരാതായി
മുകള്‍ ഭാഗം ഉണങ്ങിതുടങ്ങി .
തായ്തടിയില്‍
മരംകൊത്തി
പൊത്തുണ്ടാക്കുന്നു
തൊലിയുണങ്ങി
ഇനി നിന്നാല്‍
ഒടിഞ്ഞു വീഴുമെന്ന്
തടി പോകുമെന്ന്
നാട്ടുകാര്‍
ഇനിയെങ്ങനെ.?
നിന്നെ
ദയാപൂര്‍വ്വം
വെട്ടി മാറ്റണോ!
...... വിശ്വം.
4 അഭിപ്രായങ്ങൾ:
പ്രിയ ദേവ വൃക്ഷമേ
ഇനിയെങ്ങനെ..?
പ്രിയ ദേവ വൃക്ഷമേ
ഇനിയെങ്ങനെ..?
നിന്നെ ദയാപൂര്‍വ്വം
വെട്ടി മാറ്റേണ്ടിയും
വരുമോ....!
n
maavayirnnegil....pothin purathu vannethunna roopathinu engilum ariyamayirkkam...epozha vetuka ennu
പ്ലാവ് ഓരോ മരണത്തിലും
പൂക്കാറില്ലായിരുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ