Pages

പ്ലാവ്



പ്ലാവ്


മുറ്റത്ത് അപ്പുപ്പന്‍റെ
അച്ഛന്‍ നട്ടതാണ്
ഒരു  മരണത്തിലും
പൂക്കാറില്ല
വീട്ടുമുറ്റത്ത്
തണല്‍ വിരിച്ച്
ഒതുങ്ങി നിൽക്കുന്നു

വീടിലൊരു കുഞ്ഞു ജനിച്ചാൽ
പ്ലാവില്‍ പൂവീഴും
കൊമ്പുകളിലും വേരിലും
തേന്‍ വരിയ്ക്ക

ചിലവ  കാറ്റിൽ
പൊഴിഞ്ഞു വീഴും
പുഴുകുത്തില്‍
പിന്നെയും ചിലത്
ബാക്കിവന്നവ
ചക്കയാകും

വേരിലുള്ളവ
മൂക്കും മുമ്പേ
കാണാതാകും

ഒരിയ്ക്കൽ
ചക്കക്കറ
വീടുവരെ വരയിട്ടു
നാട്ടിലങ്ങനൊരു
ചക്കകള്ളന്‍

കിളികൾ
കൊത്തിയപ്പോൾ
പഴുത്ത ചക്ക
താഴെയിറങ്ങി
ചുളയ്ക്ക്
തേന്‍ മധുരം
ചുട്ടകുരുവിന്
മധുര രുചി

പച്ച ചക്ക
അവിയലായി
തോരനായി
ഉപ്പേരിയായി
വറത്തരച്ച
ചക്ക മടല്‍
ആട്ടിറച്ചിയെ
വെല്ലു വിളിച്ചു

ചക്കച്ചുളകള്‍
തിന്നു മടുത്തപ്പോൾ
'അലുവ'യായി

ഇപ്പോള്‍
പ്ലാവ്  കായ്ക്കാറേയില്ല
കിളികൾ വരാതായി
മുകള്‍ ഭാഗം  ഉണങ്ങിതുടങ്ങി .
തായ്തടിയില്‍
മരംകൊത്തി
പൊത്തുണ്ടാക്കുന്നു
തൊലിയുണങ്ങി

ഇനി നിന്നാല്‍
ഒടിഞ്ഞു  വീഴുമെന്ന്
തടി പോകുമെന്ന്
നാട്ടുകാര്‍

പ്രിയ ദേവ വൃക്ഷമേ
ഇനിയെങ്ങനെ.?
നിന്നെ
ദയാപൂര്‍വ്വം
വെട്ടി മാറ്റണോ!

...... വിശ്വം.

4 അഭിപ്രായങ്ങൾ:

s'kumar പറഞ്ഞു...

പ്രിയ ദേവ വൃക്ഷമേ
ഇനിയെങ്ങനെ..?

Nandakumar Chellappanachary പറഞ്ഞു...

പ്രിയ ദേവ വൃക്ഷമേ
ഇനിയെങ്ങനെ..?
നിന്നെ ദയാപൂര്‍വ്വം
വെട്ടി മാറ്റേണ്ടിയും
വരുമോ....!
n

Zuhara Chalil പറഞ്ഞു...

maavayirnnegil....pothin purathu vannethunna roopathinu engilum ariyamayirkkam...epozha vetuka ennu

mumbai arts പറഞ്ഞു...

പ്ലാവ് ഓരോ മരണത്തിലും
പൂക്കാറില്ലായിരുന്നു