Pages

ജീവിത സാഫല്യം



ജീവിത സാഫല്യം


ചന്ദ്രനിലേക്കൊരു പേടകം വിട്ടിട്ട്
പൂർവ്വികരെപററി ചിന്തിച്ചു നോക്കണം
ചലന പ്രയാണത്തില്‍ അമ്പിളി തന്നുള്ളില്‍
അഭയമായ്‌ കാണുമോ! മെല്ലെ തിരയണം.

വെളുപ്പും കറുപ്പും പക്ഷങ്ങളാക്കി
നിലാവില്‍ ഇറങ്ങി നടക്കുന്നു  നേരങ്ങള്‍
അമാവാസിനാളിലെ സ്വപ്ന ചിറകിലായ്
എത്തും പലപ്പോഴും അമ്മുമ്മ മുറ്റത്ത്

കുപ്പിയൊന്നില്‍ കുറിയൊരു നൂലുമായ്
ചുറ്റിക്കറക്കിക്കളിച്ചു നടന്നപ്പോള്‍
കത്തി പറന്നൊരു റോക്കറ്റ് കണ്ടപ്പോള്‍
പെട്ടെന്ന് തോന്നിയ ബുദ്ധി പ്രഭയിത്

അമ്പിളി മാമ്മനില്‍ പാത്തിരിയ്ക്കുന്നൊരു
കറുമ്പന്‍ മുയലെന്‍റെ മുത്തശ്ശനാകുമോ!
ജീവിച്ചിരുന്നപ്പോള്‍ പുകല മുറുക്കി
കറുത്ത ചിരിതന്നെ, പൂനിലാ ചന്ദ്രനും.

ഭൂമി കറങ്ങുന്നു, ചന്ദ്രന്‍ കറങ്ങുന്നു
സൂര്യന്‍ സ്ഥിരമായി കേന്ദ്രത്തില്‍ നില്‍ക്കുന്നു
പാഠം പഠിച്ചപ്പോള്‍ ആകെ കുഴപ്പമായി
വിണ്ണ് വിചാരിച്ച ചന്ദ്ര തലമല്ല !

എന്തൊക്കെയത്ഭുതം ജനനമരണങ്ങളില്‍
ഒപ്പം നടന്നെന്നു തോന്നിയതാണർക്കന്‍
ജീവിത യാത്രയില്‍ ഒറ്റയ്ക്ക് തന്നെ നാം
സൂക്ഷിച്ചു മുന്നോട്ടു നീട്ടുക ചുവടുകള്‍


വായുവില്ലത്തൊരു ലോകത്തിലേല്ലോക്കല്ലോ 
ശ്വാസം നിലയ്ക്കുമ്പോള്‍ പോകുന്നതെന്നൊരു
ശാസ്ത്രം, അടിസ്ഥാനമില്ലാത്ത വിശ്വാസം
ഒറ്റപ്പെടുമ്പോള്‍ തെറ്റെന്നും തോന്നുന്നു.

ആയുധങ്ങളില്‍ അണുവായുധം കേമം
അണുക്കളില്‍ പരമാണുക്കള്‍ പ്രഗത്ഭന്മാര്‍
ജീവനുമായുസ്സും തമ്മില്‍ പൊരുതുമ്പോള്‍
അഗ്നിയ്ക്ക് തന്നേ സമര്‍പ്പിതം ക്ലേശങ്ങള്‍.

.........................

5 അഭിപ്രായങ്ങൾ:

UNdam Porii പറഞ്ഞു...

ഒരുപാട് നന്നായിട്ടുണ്ട് വിശ്വം!
പക്ഷെ പ്രണയത്തിനും വഞ്ചനക്കും,, ഇരുട്ടിനും രക്തത്തിനും,,ബീജചാപിള്ളദികള്‍ക്കും ഉള്ള ട്രെന്റ് തീരുന്നത് വരെ കാത്തു നില്‍ക്കണം താങ്കള്‍ ചിലപ്പോള്‍ ലൈക്‌ ഉം കമന്റ്സും കിട്ടാന്‍ :)

viswamaryad പറഞ്ഞു...

നന്ദി UP. ജീവിത യാത്രയില്‍ ഒറ്റയ്ക്ക് തന്നെ നാം
സൂക്ഷിച്ചു മുന്നോട്ടു നീട്ടുക ചുവടുകള്‍

Shaiju Kottathala പറഞ്ഞു...

അമ്പിളി മാമ്മനില്‍ പാത്തിരിയ്ക്കുന്നൊരു
കറുമ്പന്‍ മുയലെന്‍റെ മുത്തശ്ശനാകുമോ!
ജീവിച്ചിരുന്നപ്പോള്‍ പുകല മുറുക്കി
കറുത്ത ചിരിതന്നെ, പൂനിലാ ചന്ദ്രനും.
(prathyeka like)

Sali Mon പറഞ്ഞു...

ഭൂമി കറങ്ങുന്നു, ചന്ദ്രന്‍ കറങ്ങുന്നു
സൂര്യന്‍ സ്ഥിരമായി കേന്ദ്രത്തില്‍ നില്‍ക്കുന്നു
പാഠം പഠിച്ചപ്പോള്‍ ആകെ കുഴപ്പമായി
വിണ്ണ് വിചാരിച്ച ചന്ദ്ര തലമല്ല !

...നല്ലവരികള്‍

വായുവില്ലത്തൊരു ലോകത്തിലേയ്ക്കല്ലോ
ശ്വാസം നിലയ്ക്കുമ്പോള്‍ പോകുന്നതെന്നൊരു
ശാസ്ത്രം, അടിസ്ഥാന മില്ലാത്ത വിശ്വാസം
ഒറ്റപ്പെടുമ്പോള്‍ തെറ്റെന്നും തോന്നുന്നു.

വിശ്വാസങ്ങളോട് വെല്ലുവിളി

ആയുധങ്ങളില്‍ അണുവായുധം കേമം
അണുക്കളില്‍ പരമാണുക്കള്‍ പ്രഗത്ഭന്മാര്‍
ജീവനുമായുസ്സും തമ്മില്‍ പ്പൊരുതുമ്പോള്‍
അഗ്നിയ്ക്ക് തന്നേ സമര്‍പ്പിതം ക്ലേശങ്ങള്‍.

പരമമായ സത്യം ഒന്നുമാത്രം മരണം

muralidharan പറഞ്ഞു...

“ആയുധങ്ങളില്‍ അണുവായുധം കേമം
അണുക്കളില്‍ പരമാണുക്കള്‍ പ്രഗത്ഭന്മാര്‍
ജീവനുമായുസ്സും തമ്മില്‍ പ്പൊരുതുമ്പോള്‍
അഗ്നിയ്ക്ക് തന്നേ സമര്‍പ്പിതം ക്ലേശങ്ങള്‍.“

ഒഫീഷ്യല്‍ സീക്രസി അക്ടിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാ..ആരും കാണണ്ടാ.. ഹിഹിഹി...
കൊള്ളാം ..നന്നായിട്ടുണ്ട് ട്ടോ...