Pages

കിനാ പൊയ്കകള്‍




കിനാ പൊയ്കകള്‍


ഓര്‍മ്മ ചെരുവിലെവിടെയോ
ഉറങ്ങുകയായിരുന്നു അവള്‍
കേള്‍വി കേട്ടപ്പോള്‍ മുതല്‍
മനസ്സില്‍ കയറിയിറങ്ങി
മധുരം നല്‍കി പോന്നിരുന്നു.

തിരക്കില്‍ നിന്നും ഒരിയ്ക്കല്‍
അവളെതേടി ഇറങ്ങിയതായിരുന്നു
ചെങ്കോട്ടയും കുത്തബ് മിനാറും
കേട്ടതില്‍ നിന്നും എത്രയോദൂരെ

മടുപ്പുളവാക്കാതെ പൊരിവെയിലത്ത്
ദാഹിച്ചു ദാഹിച്ചു നിന്നിലൂടെ ഞാന്‍
ഷാജഹാന്‍റെ പുതിയ രാജധാനിയില്‍
പൂന്തോട്ടങ്ങളും നീര്‍ തടാകങ്ങളും
നൃര്‍ത്ത മണ്ഡപങ്ങളില്‍
താളം പിഴയ്ക്കാത്ത
ചിലങ്കയുടെ മധുര ധ്വനികള്‍
കോട്ടയ്ക്കകത്തെ കച്ചവട കേന്ദ്രങ്ങളില്‍
പട്ടുനെയ്തിരുന്ന നെയ്തുകാർ

അലാവുദീന്‍ കില്ജിയുടെ
മോഹഭംഗങ്ങള്‍
കുത്തബ് മിനാറിനുമുന്നില്‍
കല്‍ തൂണുകളിലെ ശില്പ ഭംഗി
കവാടങ്ങളിലെ കൊത്തുവേലകള്‍
മിനാറിന്‍റെ ഉയരത്തെ വെല്ലുന്ന
സ്തൂഭ ശാസ്ത്ര വൈദഗ്ദ്യങ്ങള്‍
മനം കവരുന്ന ആകാര ഭംഗി

തിരിച്ചിറങ്ങുമ്പോള്‍
മനസ്സിന്‍റെ കോണിലേയ്ക്ക്
ഒരു കൊള്ളിയാന്‍ വീണു
മിനാറിനെ തകര്‍ത്ത മിന്നലിനെക്കാള്‍
ശക്തിയിൽ  ഹൃദയംതകർത്തു

എത്ര മനുഷ്യരുടെ
ആത്മത്യാഗത്തിന്‍റെ
മുതല്‍ കൂട്ടുകളാണിതെല്ലാം.
കാഴ്ച കുളിരില്‍ മതിമറന്നപ്പോൾ
വേദന പേറുന്ന കുഴിഞ്ഞ മുഖങ്ങള്‍
ചുറ്റിനും തിരിച്ചറിയാതെ.
................... വിശ്വം.

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

സ്മൃതിസ്തംഭങ്ങളും കോട്ടകൊത്തളങ്ങളുമൊക്കെ കാണുമ്പോള്‍ ഞാനും ചിന്തിക്കും..ഇങ്ങിനെയൊക്കെ.

kanakkoor പറഞ്ഞു...

ശരിയാണ് വിശ്വേട്ടാ, ഓരോ കല്ലിലും ഈ കദനം അലിഞ്ഞിറങ്ങിക്കാണും.

grkaviyoor പറഞ്ഞു...

ചരിത്രം വിണ്ടും ആവര്‍ത്തിക്കുന്നു പിറവികള്‍
അന്നും ഇന്നും ആഘോഷിക്കപെടുന്നു ജയിച്ചവനായി
തോറ്റവന്‍ ആയിരിക്കും സത്യസന്ത്യന്‍
അവനെ വിസ്മ്രുതിയിലാഴ്തുന്നു
നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ തലമുറകളുടെ
തായി വേരുകള്‍ അറുക്കുന്ന
വികസനം വികലമായ സ്വനം
വിശകലന ബുദ്ധി നഷ്ടമായ
സമുഖത്തിനു നേരെയുള്ള അക്ഷര അമ്പുകള്‍
നല്ല കവിത
why cant you come and join and post your poems in whiteline world all mumbai people are in this
http://whitelineworld.com