സ്വപ്നച്ചുഴി
ഉറങ്ങുമ്പോള്‍
പ്രളയം സ്വപ്നം കാണുന്ന രാപ്പനിയില്‍
തല മരവിച്ചിരുന്നു
പിച്ചും പേയും പറഞ്ഞ് രാത്രിയില്‍
മറ്റുള്ളവരുടെ ഉറക്കവും
പനികൂര്‍ക്കയും തുളസ്സിയിലയും തേടി
മലകളില്‍ അലഞ്ഞു നടന്നു
ചുക്ക് വെള്ളം ചൂടാക്കിയ
ജീവന്‍റെ ഊഴം.
വാക്കുകള്‍ ചേക്കേറാനിടയില്ലാതെ
മൌനം വരിക്കുന്നു
ഒടിഞ്ഞു വീണ ചില്ലകളില്‍
മരത്തിന്‍റെ വിങ്ങൽ
മരവിച്ച ബന്ധങ്ങള്‍
വാക്കേറ്റങ്ങളുടെ ചുടു പകരും
തുടര്‍ന്ന്
പോരാളികളാകും
നിനക്ക് കണ്ണിമാങ്ങാ വേണോ..?
ഇത്തിരി ദാഹ ജലം എനിയ്ക്കും!
സ്നേഹം നടിച്ച്
പ്രളയത്തോടൊപ്പം
പുര്‍വ്വ കാലങ്ങള്‍
സ്വപ്നച്ചുഴിയില്‍
...................... വിശ്വം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ