മറുനാട്ടിലായതില്‍ ലഹരി പിടിച്ചെന്നും
മലയാളഭാഷയെ പഠിയ്ക്കുന്നൊരുവര്‍ നാം
ലളിതമാം വാക്കുകള്‍ക്കുള്ളില്‍ കിടക്കുന്ന
ഹരിത മനോഹരി, നിന്നെ നമിയ്ക്കുന്നു
നിഴലുകള്‍ നിലകളില്‍ വെഞ്ചാമരം വീശും
പുഞ്ചവരമ്പുകള്‍ പൂക്കളരുവികള്‍
കാഞ്ചന ശോഭയും കളകള നാദവും
കാറ്റിലുലയുന്ന കല്പ വൃക്ഷങ്ങളും
കേട്ടാലഭിമാനമേകും കഥകളും
പാട്ടുകള്‍ക്കിമ്പം പകരും സ്വരങ്ങളും
ഓര്‍ത്തു മരവിച്ചൊരകകണ്ണു മായാണ്ടില്‍
തീ ര്‍ത്ഥ യാത്ര യ്ക്കെന്നപോല്‍ വരുന്നവര്‍
നോക്കി പിഴിയുന്ന കൂട്ടരെപ്പോലിന്നു
നാട്ടുകാര്‍ ഭാവം പകര്‍ന്നു ചിരിയ്ക്കുമ്പോള്‍
ഭേദം മറുനാടെന്നു വിചാരിപ്പവര്‍ നാം
കഷ്ടം, പിരിഞ്ഞതോര്‍ക്കുന്നു നിന്‍ ഭൂവിനെ .
ഒരു രാത്രി പോലും മയങ്ങാതെ വേദന
മനതാരില്‍ വെച്ചു കഴിഞ്ഞു കുടുന്നവര്‍
പിറവി, ബാല്യം, ശീ ലം, മറക്കുവാന്‍ വയ്യല്ലോ
മനുജനായ് പോയല്ലോ, അമ്മേ മലയാളമേ .
.................... ........ വിശ്വം
മലയാളഭാഷയെ പഠിയ്ക്കുന്നൊരുവര്‍ നാം
ലളിതമാം വാക്കുകള്‍ക്കുള്ളില്‍ കിടക്കുന്ന
ഹരിത മനോഹരി, നിന്നെ നമിയ്ക്കുന്നു
നിഴലുകള്‍ നിലകളില്‍ വെഞ്ചാമരം വീശും
പുഞ്ചവരമ്പുകള്‍ പൂക്കളരുവികള്‍
കാഞ്ചന ശോഭയും കളകള നാദവും
കാറ്റിലുലയുന്ന കല്പ വൃക്ഷങ്ങളും
കേട്ടാലഭിമാനമേകും കഥകളും
പാട്ടുകള്‍ക്കിമ്പം പകരും സ്വരങ്ങളും
ഓര്‍ത്തു മരവിച്ചൊരകകണ്ണു മായാണ്ടില്‍
തീ ര്‍ത്ഥ യാത്ര യ്ക്കെന്നപോല്‍ വരുന്നവര്‍
നോക്കി പിഴിയുന്ന കൂട്ടരെപ്പോലിന്നു
നാട്ടുകാര്‍ ഭാവം പകര്‍ന്നു ചിരിയ്ക്കുമ്പോള്‍
ഭേദം മറുനാടെന്നു വിചാരിപ്പവര്‍ നാം
കഷ്ടം, പിരിഞ്ഞതോര്‍ക്കുന്നു നിന്‍ ഭൂവിനെ .
ഒരു രാത്രി പോലും മയങ്ങാതെ വേദന
മനതാരില്‍ വെച്ചു കഴിഞ്ഞു കുടുന്നവര്‍
പിറവി, ബാല്യം, ശീ ലം, മറക്കുവാന്‍ വയ്യല്ലോ
മനുജനായ് പോയല്ലോ, അമ്മേ മലയാളമേ .
.................... ........ വിശ്വം
1 അഭിപ്രായം:
Good kavitha - a real rflection of a marunadan malyalee.kkep it up!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ