ജിവിത ചക്രം
ജനലഴിയില്‍ പിടിച്ചുനിന്നത്
വയസ്സായ ശരീരം.
വേദനിയ്ക്കുന്നുവോ നിനക്കെന്ന്നിഴല്
ഇടനാഴിയില്‍ അടക്കിപ്പിടിച്ച
സംസാരങ്ങള്‍
എല്ലാ മുഖങ്ങളിലും
വേദനയുടെ ചുട്ടികള്‍
തോളത്തു തട്ടിയ നിഴല്‍ പറഞ്ഞു
"പോയി കണ്ണടച്ചു കിടന്ന്
സമയം കളയാതെ യാത്രയാകാന്‍
ബാക്കിയെല്ലാം നിലവിളിയ്ക്ക് ശേഷം"
വിദൂരതയിലേയ്ക്ക് നിഴല്‍ മറഞ്ഞു
വായപൊളിച്ച് നീണ്ടു കിടന്നപ്പോൾ
ചുറ്റിലും കരയുന്നവര്‍
സ്ഥിതി ഗതികള്‍ അറിയിക്കുന്നവര്‍
ഓര്‍മ്മയില്‍ വളർന്നത്
മധുര കിനാക്കള്‍
ഉയരങ്ങളില്‍ എത്തിയ്ക്കാന്‍
വിയര്‍ത്തു ചുരുങ്ങിയത്
ശ്വാസം തേടിയ ഉടല്‍
നാളത്തെ വിമാനത്തിലേ
മകനെത്തൂ എന്ന് കൂടിനിന്നവര്‍
കാത്തിരുന്നെങ്കില്‍
പലരും പിണങ്ങിയേനെ ..!
പിരിയുമ്പോൾ
നിഴല്‍ പറഞ്ഞിരുന്നു
കൊച്ചു മോന്റെ കാര്യത്തില്‍
മകന്‍ തിരക്കിലാണ്
വെറുതേ മോഹിച്ചാൽ
സമയം പാഴാകും !.
... ... വിശ്വം
1 അഭിപ്രായം:
കൊച്ചു മോന്റെ കാര്യത്തില്‍
മകന്‍ തിരക്കിലാണ്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ