വൃദ്ധ സദനത്തിലേക്ക് ..........
വയ്യ, ഇനിയും വഴക്കിടാന്‍ നിന്നോട്
പയ്യിനെക്കെട്ടും തൊഴുത്തിലെങ്ങാനൊരിടം
തന്നാലവിടെ കഴിഞ്ഞിടാമല്ലോ ഞാൻ വിവശയായിവിടിന്നു തേങ്ങുന്നൊരമ്മയും
നിര്‍ദ്ദയം ചൊല്ലീ, ആ മകനമ്മയോട്
സ്വര്‍ഗ്ഗമാണല്ലോ, ആ വലിയ സദനം
കൂട്ടിനായ് ആഢ്യരാം അമ്മമാര്‍
വീട്ടു പണികളോ, കുഞ്ഞുമക്കള്‍ തന്‍
കരച്ചിലോ കേള്‍ക്കണ്ട , പിന്നയോ .....!
നേരം പുലരുന്നതിന്മുമ്പു ഡോക്ടര്
ശ്വാസവും പള്സും നോക്കിക്കുറിച്ചിടും
തെല്ലൊരു ജലദോഷമുണ്ടായാല്
വെല്ലുന്നൊരാശുപത്രി ക്കിടക്കയും
സായാഹ്നങ്ങളില്‍ ഇളംക്കാററു വീശുന്ന
ആരാമമൊന്നുണ്ടല്ലോ പുഴവക്കില്‍.
നേരെ മുമ്പിലായ് അമ്പലമല്ലോ നില്പൂ
ഈറനായ് എന്നും തൊഴുതിടാം ദേവിയേ..
വയ്യടാ പോകുവാന്‍, ഈ വീട്ടിലല്ലോ ...
ദിവ്യനാം നിന്നച്ഛനെന്നൊപ്പം വാണത്
ഇക്കാണും മരങ്ങളെല്ലാ മെനിയ്ക്കു പ്രിയര്‍
സര്പ്പക്കാവുകളെന്റെ ജീവ വിളക്കുകള്
അയ്യോ, പറയരുതമ്മേ, പത്തുമാസത്തോളമായ്
കാത്തിരിയ്ക്കുന്നു ഞാന്‍
ഇന്നലെയാണാ മുത്തശ്ശി ചത്തത്
ഏറെ നാള്‍ ദീനം പിടിപ്പെട്ടു കിടന്നിട്ട്
ഇക്കുറി പോയില്ലേല്‍, പോകുമാചാന്സും
മറ്റൊരൊഴിവിനായ് എത്രനാള്‍ കാള്‍ക്കണം
പത്തായിരം രൂപ പത്തുമാസമായ് കിടക്കുന്നു
പത്തായിരം തന്നെ പലിശ നഷ്ടം..!
കുട്ടികള്‍ രണ്ടും പിണങ്ങില്ലേ എന്നോടു
മുത്തശ്ശി കഥകള് പറയാന്‍ ഞാനില്ലെങ്കില്‍
രണ്ടും വളര്‍ന്നു വലുതായശേഷം ഞാന്‍
കട്ടായം പോകാം, വൃദ്ധ സദനത്തില്‍
ഇപ്പോളീ ഇറയത്തോ, തൊഴുത്തിലോ..
നാമം ജപിച്ചു ഞാന്‍ നേരം കളഞ്ഞിടാം.
പററില്ല , വീണ്ടും അവധി പറയുവാന്‍
ആയയും ചൊല്ലീ, അമ്മയുണ്ടെങ്കില്
വേറെ നോക്കണം , പററില്ലവള്‍ക്കെന്നും
രാവിലെ തുടരുന്ന ജീവിത പാച്ചിലില്‍
രാവില്‍ തകര്‍ന്നു ഞാന്‍ വീട്ടില്‍ അണയുമ്പോള്‍
വേറെന്തു സ്വസ്തത , അമ്മയെ കാണുമ്പോള്‍
കുട്ടികള്‍ നന്നായി പഠിച്ചിടാന്‍
പോകില്ലേയമ്മേ, ഇടയ്ക്കിടെ ഞാന്‍ വന്നിടാം.
ഈറന്‍ മിഴികളില്‍ കണ്ടുപിന്നായമ്മ
ഏറെ വളര്‍ന്ന തന്കുഞ്ഞിന്റെ ആശങ്ക..!
മാന്തളിര്‍ കണ്ടൊരു കാലത്ത് പൂന്തെന്നല്
കാന്തികലര്‍ത്തി പറഞ്ഞൊരു വാക്കുകല്
വെയ്ക്കേണ്ട മാനസം മാമ്പൂവില്‍
പാഴ്ജന്മങ്ങള്ലല്ലെയോ, പകുതിയും..!
നേരം കളഞ്ഞില്ല, പിന്നെയായമ്മ ചൊല്ലീ..
പോകാം , നന്നായി വളരട്ടെ നിന്‍ കുട്ടികള്‍.!
പടിയിറങ്ങുമ്പോള്‍ നീ പറയരുതാരോടും
പറയുക, പോയമ്മ കാശിയ്ക്കെന്ന്...!
ഒന്നുമേ വേണ്ടിനി, യെന്നാല്മാവുപോലും
പോകുന്നീയുടല്‍ വൃദ്ധ സദനത്തില്‍...!
....... ൦൦൦൦൦൦൦൦൦൦൦൦൦൦........വിശ്വം.
വയ്യ, ഇനിയും വഴക്കിടാന്‍ നിന്നോട്
പയ്യിനെക്കെട്ടും തൊഴുത്തിലെങ്ങാനൊരിടം
തന്നാലവിടെ കഴിഞ്ഞിടാമല്ലോ ഞാൻ വിവശയായിവിടിന്നു തേങ്ങുന്നൊരമ്മയും
നിര്‍ദ്ദയം ചൊല്ലീ, ആ മകനമ്മയോട്
സ്വര്‍ഗ്ഗമാണല്ലോ, ആ വലിയ സദനം
കൂട്ടിനായ് ആഢ്യരാം അമ്മമാര്‍
വീട്ടു പണികളോ, കുഞ്ഞുമക്കള്‍ തന്‍
കരച്ചിലോ കേള്‍ക്കണ്ട , പിന്നയോ .....!
നേരം പുലരുന്നതിന്മുമ്പു ഡോക്ടര്
ശ്വാസവും പള്സും നോക്കിക്കുറിച്ചിടും
തെല്ലൊരു ജലദോഷമുണ്ടായാല്
വെല്ലുന്നൊരാശുപത്രി ക്കിടക്കയും
സായാഹ്നങ്ങളില്‍ ഇളംക്കാററു വീശുന്ന
ആരാമമൊന്നുണ്ടല്ലോ പുഴവക്കില്‍.
നേരെ മുമ്പിലായ് അമ്പലമല്ലോ നില്പൂ
ഈറനായ് എന്നും തൊഴുതിടാം ദേവിയേ..
വയ്യടാ പോകുവാന്‍, ഈ വീട്ടിലല്ലോ ...
ദിവ്യനാം നിന്നച്ഛനെന്നൊപ്പം വാണത്
ഇക്കാണും മരങ്ങളെല്ലാ മെനിയ്ക്കു പ്രിയര്‍
സര്പ്പക്കാവുകളെന്റെ ജീവ വിളക്കുകള്
അയ്യോ, പറയരുതമ്മേ, പത്തുമാസത്തോളമായ്
കാത്തിരിയ്ക്കുന്നു ഞാന്‍
ഇന്നലെയാണാ മുത്തശ്ശി ചത്തത്
ഏറെ നാള്‍ ദീനം പിടിപ്പെട്ടു കിടന്നിട്ട്
ഇക്കുറി പോയില്ലേല്‍, പോകുമാചാന്സും
മറ്റൊരൊഴിവിനായ് എത്രനാള്‍ കാള്‍ക്കണം
പത്തായിരം രൂപ പത്തുമാസമായ് കിടക്കുന്നു
പത്തായിരം തന്നെ പലിശ നഷ്ടം..!
കുട്ടികള്‍ രണ്ടും പിണങ്ങില്ലേ എന്നോടു
മുത്തശ്ശി കഥകള് പറയാന്‍ ഞാനില്ലെങ്കില്‍
രണ്ടും വളര്‍ന്നു വലുതായശേഷം ഞാന്‍
കട്ടായം പോകാം, വൃദ്ധ സദനത്തില്‍
ഇപ്പോളീ ഇറയത്തോ, തൊഴുത്തിലോ..
നാമം ജപിച്ചു ഞാന്‍ നേരം കളഞ്ഞിടാം.
പററില്ല , വീണ്ടും അവധി പറയുവാന്‍
ആയയും ചൊല്ലീ, അമ്മയുണ്ടെങ്കില്
വേറെ നോക്കണം , പററില്ലവള്‍ക്കെന്നും
രാവിലെ തുടരുന്ന ജീവിത പാച്ചിലില്‍
രാവില്‍ തകര്‍ന്നു ഞാന്‍ വീട്ടില്‍ അണയുമ്പോള്‍
വേറെന്തു സ്വസ്തത , അമ്മയെ കാണുമ്പോള്‍
കുട്ടികള്‍ നന്നായി പഠിച്ചിടാന്‍
പോകില്ലേയമ്മേ, ഇടയ്ക്കിടെ ഞാന്‍ വന്നിടാം.
ഈറന്‍ മിഴികളില്‍ കണ്ടുപിന്നായമ്മ
ഏറെ വളര്‍ന്ന തന്കുഞ്ഞിന്റെ ആശങ്ക..!
മാന്തളിര്‍ കണ്ടൊരു കാലത്ത് പൂന്തെന്നല്
കാന്തികലര്‍ത്തി പറഞ്ഞൊരു വാക്കുകല്
വെയ്ക്കേണ്ട മാനസം മാമ്പൂവില്‍
പാഴ്ജന്മങ്ങള്ലല്ലെയോ, പകുതിയും..!
നേരം കളഞ്ഞില്ല, പിന്നെയായമ്മ ചൊല്ലീ..
പോകാം , നന്നായി വളരട്ടെ നിന്‍ കുട്ടികള്‍.!
പടിയിറങ്ങുമ്പോള്‍ നീ പറയരുതാരോടും
പറയുക, പോയമ്മ കാശിയ്ക്കെന്ന്...!
ഒന്നുമേ വേണ്ടിനി, യെന്നാല്മാവുപോലും
പോകുന്നീയുടല്‍ വൃദ്ധ സദനത്തില്‍...!
....... ൦൦൦൦൦൦൦൦൦൦൦൦൦൦........വിശ്വം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ