Pages

തത്തമ്മേ ...പൂച്ച.... പൂച്ച.

തത്തമ്മേ ...പൂച്ച.... പൂച്ച.



ഇന്നലെ ഒരു തത്ത
ഹോളി കളിയ്ക്കാന്‍
കാക്കകൾ ക്കൊപ്പം കൂടി
എത്ര നിറങ്ങൾ  തേച്ചിട്ടും
കാക്ക നിറം കറുത്തുതന്നെ

മുറ്റത്തെ
വാഴകൈയ്യില്‍
കാക്കകൾ  ഇരുന്നു
തത്ത മാവിന്‍ കൊമ്പിലും

തത്ത
മഞ്ഞക്കളറില്‍  
മഞ്ഞക്കിളിയായ്
കാപ്പി നിറത്തിൽ
ഓലംഞ്ഞാലി
നീല ഒഴിച്ചാൽ
നീല പൊന്മാൻ
കാക്കകൾ 
ആർത്തു വിളിച്ചു

മഞ്ഞപ്പൊടിയും
നീലപ്പൊടിയും
കാക്കകള്‍ക്ക്
കറുപ്പ് പോലെ
തത്ത കളിച്ച്
തരികിടയായി


ഹോളികളിച്ച്
കാക്കകള്‍
പോയി
തത്ത
കുളിച്ചുകുളിച്ച്
കുളം കലക്കി

കണ്ടന്‍പൂച്ച
ചാര തത്തയെ
കണ്ടു പതുങ്ങി  
മ്യാവൂ...മ്യാവൂ.

കൂട്ടില്‍ ക്കിടന്ന
മാടത്തയ്ക്ക്
തത്തക്കിളിയെ പിടികിട്ടി
പച്ച മലയാളത്തില്‍
കൂവിവിളിച്ചു

"തത്തമ്മേ ..പൂച്ച .. പൂച്ച."


.................... വിശ്വം.

2 അഭിപ്രായങ്ങൾ:

viswamaryad പറഞ്ഞു...

കൂട്ടിലെ കിളികള്‍ തിരഞ്ഞെടുപ്പ് നിറങ്ങള്‍ തിരിച്ചറിയുന്നു

Dileep Kumar K G പറഞ്ഞു...

Dileep Kumar K G ചാനലുകാര്‍ അതേറ്റു വിളിച്ചു ..തത്തമ്മേ പൂച്ച പൂച്ച.