ഇത് രാമകൃഷ്ണന്‍റെ ചായക്കട
പലഹാരങ്ങളെല്ലാം
ചില്ലലമാരയില്‍
ഈച്ചകള്‍ കയറാതെ സൂക്ഷിച്ചിരിക്കുന്നു
തിണ്ണബെഞ്ചില്
ഇപ്പോഴും പത്രം വായിക്കാനാളുകളുണ്ട് .....!
ചരിത്രത്തിലെ എല്ലാ താളിയോലകളും
ദിവസവും ഇവിടെ വായിക്കാറുണ്ട്
ഒരുചായക്കുടിച്ചപ്പോള്‍
അലമാരയില്‍ നിന്ന്
ഉണ്ണിയപ്പം രണ്ടെണ്ണം പുറത്തിറങ്ങി
ഉച്ച പലഹാരങ്ങള്ക്കിടയില്‍ നിന്ന്
അകന്നകന്നായിരുന്നു ഓരോ ഉണ്ണിയപ്പവും.
രാമകൃഷ്ണന്‍
കടംകൊടുത്തിരുന്നു.
പററിയതുകകള്‍
കൃത്യമായി കലണ്ടറില്‍ എഴുതിയിട്ടിരുന്നു.
അഞ്ചുവര്‍ഷമായി
ചായയും ഉണ്ണിയപ്പവും
തിന്നുറങ്ങിയിരുന്ന
സ്ഥിരം വായനക്കാരന്
പെട്ടെന്ന് പത്രവും ബെഞ്ചും
നിഷേധിച്ചിരിയ്ക്കുന്നു.
ഇന്ന്
രാമകൃഷ്ണന്റെ കട മുടക്കമാണ്
ഉണ്ണിയപ്പമുണ്ടാക്കിയിരുന്ന
ജോലിക്കാരന്‍
അവധിയില്‍
പോയിരിയ്ക്കുന്നു.
൦൦൦൦൦൦൦൦൦൦൦൦ വിശ്വം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ