ബോധോദയം
കോടിമുണ്ടുടുത്ത്
കൊടുങ്ങല്ലൂരിനു
പോകുന്നവര്‍
പാടിയ
ഭരണിപ്പാട്ട്
വീട്ടിലിരുന്ന്
ഏറ്റുപാടിയപ്പോള്‍
തുടയില്‍വീണ
ചൂരല്‍വടി
ചെറുപ്പകാലത്തെ
നേര്‍വഴികള്‍
പിന്നെയും
പുതിയ വാക്കുകള്‍
പലവഴി
കൂട്ടുകൂടി നാവിലുറങ്ങി
കണ്ണീര്‍വീഴ്ത്തിയ
അമ്മയ്ക്കുവേണ്ടി
കവചകുണ്ടലങ്ങള്‍
അറുത്തുമാററിയ
കര്‍ണ്ണനായും
ക്രൌഞ്ചപക്ഷികളുടെ
വിലാപത്താല്‍
ആദികവിയായ
വാത്മീകിയായും
പിതൃവാക്കുകള്‍കേട്ട്
അയോദ്ധ്യവിട്ട
രാമനായും
ബോധിവൃക്ഷച്ചുവട്ടില്‍
ജ്ഞാനംലഭിച്ച സിദ്ധാര്‍ത്ഥനായും
ബോധമനസ്സിലേക്ക്
ഓരോന്നായവ
കയറിയിറങ്ങി
മുച്ചീട്ടുകളിക്കാരന്റെ
കളിത്തട്ടില്‍
ഇരട്ടിയ്ക്കുന്നപണം
സ്വപ്നംകണ്ട്
കളത്തില്‍വെച്ച
ശൂന്യഹൃദയം
ഇരട്ടിയായി
തിരികെ കിട്ടിയപ്പോള്‍
തോളില്‍
നിന്നും
വേതാളം
നിലത്തിറങ്ങി
ചൂരല്‍വടിയുമായി മുമ്പേനടന്നു.
കള്ളക്കളികള്‍ ഏതെന്ന് തിരിച്ചറിയാന്‍
ഇന്‍റര്‍നെറ്റില്‍
സേര്‍ച്ചു ചെയ്തു
ഭരണിപ്പാട്ടിന്റെ
ഭക്തിയും
മുച്ചീട്ടു
കളിക്കാരന്റെ വേഗതയും
ആദികവിയുടെ കാവ്യ ദർശനവും
ബുദ്ധന്റെ
ചിരിയും
ഒന്നുമല്ല മനുഷ്യൻ
എന്നായി അവസാനം
ബോധോദയം
....
..
3 അഭിപ്രായങ്ങൾ:
my present
nice to see you
നല്ല കവിതകൾ! ഈ വഴി വരാൻ വൈകി..
നന്ദി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ