പേരുപറഞ്ഞപ്പോള്‍ നിങ്ങള്‍ ചിരിച്ചു
അല്ലെങ്കിലും പേരിലെന്തിരിയ്ക്കുന്നു.
ഇട്ടാമിട്ടായി പൊട്ടിച്ചിരിച്ചു
ഈയിടെയായി അങ്ങിനെയാണ്
പൊട്ടിത്തെറികളും പൊട്ടിച്ചിരികളും
ഭൂമികുലുങ്ങുന്ന പൊട്ടിത്തെറി
ഭൂമിമുങ്ങുന്ന പൊട്ടിച്ചിരി
അണുകൂടുതകർ ത്ത്
കൂട്ടത്തെറി
കാറ്റടിച്ചു പകര്‍ന്ന
വികിരണങ്ങള്‍
ഇട്ടാമിട്ടായിയ്ക്കിനി
പൊട്ടാനിടമില്ല
ഞെങ്ങി മരിച്ചവര്‍
മുങ്ങിമരിച്ചവര്‍
തിങ്ങി മരിച്ചവര്‍
കത്തിമരിച്ചവര്‍
കാണാതായവര്‍
ഇപ്പോള്‍ എല്ലാം
ഒന്നിച്ച്
കുറുകിചിരിച്ച
കാറ്റിന്
കരയാനറിയില്ല
ഇട്ടാമിട്ടായി
പൊട്ടിതെറിച്ചു
൦൦൦൦൦൦൦വിശ്വം
1 അഭിപ്രായം:
ഇട്ടാമിട്ടായി
പൊട്ടിതെറിച്ചു കാറ്റടിച്ചു പകര്‍ന്ന
വികിരണങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ