അമ്മ മലയാളം ഒന്നേ ഒന്നേ ഓർക്കുമ്പോൾ വന്നേ വന്നേ മലയാളം നിന്നേ വന്നീ നാവിൻ തുമ്പിൽ പൊന്നിൻ കുലപോൽ മലയാളം അമ്മേ ചൊല്ലൂ ആരാണീ കമ്മലുതൂക്കും മലയാളം കുഞ്ഞേ കുഞ്ഞേ നോക്കിക്കേ മഞ്ഞിൻ കതിരാമലയാളം ഇമ്മലനാട്ടിലെ കൂട്ടർക്ക് ചുമ്മാചൊല്ലാൻ മലയാളം വന്മതിൽതീർക്കും ലോകത്ത് നന്മകളേകാൻ മലയാളം ഇങ്ക്ലീഷല്ലേ നമുക്കെല്ലാം ചങ്കിലിരിക്കും മലയാളം വങ്കത്തം നീ പറയരുത് ഇങ്ക്ലീഷല്ലാ മലയാളം എങ്കിലുമമ്മേ ചൊല്ലുവത് മങ്ക്ലീഷല്ലേ മലയാളീ ദോഷം ദോഷം ഓർക്കുക നീ ഭാഷയിലമ്മ മലയാളം ................... വിശ്വനാഥൻ . പി .