Pages

നീ വരുമ്പോൾ

 
നീ വരുമ്പോൾ
നീ വന്നപ്പോൾ
ഞാൻ പെട്ടെന്ന് തിരക്കിലായി

ഉണങ്ങാൻ ഇട്ടിരുന്ന
എന്റെ സ്വകാര്യതകൾ
അഴയിൽ നിന്ന്
അറയിലേക്ക് മാറ്റണമായിരുന്നു

നീ ഒളിഞ്ഞു നോക്കാറുള്ള 
മേൽക്കൂരയിൽ  
പോളീത്തീൻ പേപ്പർ
പുതക്കണമായിരുന്നു

എങ്കിലുമെന്റെ മഴേ,
ഇനി നീ വരുമ്പോൾ

കാറ്റോ കാർമേഘമോ
അടയാളമായി കാട്ടിയാൽ 
ഉമ്മറത്തിരുന്ന് 
ഒരു ചുക്കുകാപ്പികുടിച്ച്
നമ്മുക്ക് കുറച്ചുനേരം
കുശലം പറഞ്ഞിരിക്കാം

1 അഭിപ്രായം:

ajith പറഞ്ഞു...

മഴയോട് കുശലം പറഞ്ഞാല്‍ നനയുമോ നനയാതിരിക്കുമോ!!!