നക്ഷത്രങ്ങളോടു്..........
അമ്മന്‍ കോവിലില്‍ ഉത്സവത്തിന്
അമിട്ടുകള്‍ക്കൊപ്പം ഓലപ്പടക്കങ്ങള്‍
പൊട്ടിതിമിര്‍ക്കുമ്പോള്‍
പൂത്തിരികാട്ടി കണ്ണിറുക്കി നില്‍ക്കുന്ന
നക്ഷത്രങ്ങളോട് വഴിവിളക്കുകള്‍
രഹസ്യമായി ചോദിച്ചു
" നിങ്ങളിതുപോലെ വിരിഞ്ഞു പൊട്ടുന്നത്
എന്നാണ്....?"
കല്‍പ്പടവുകളില്‍
മണ്ണപ്പംചുട്ട് കളിവള്ളമിറക്കി
കളഞ്ഞുപോയ സോപ്പുതിരഞ്ഞ്
മുങ്ങാങ്കുഴിയിട്ടു തിമിർത്തയിടങ്ങളില്‍
വയറു വീര്‍ത്ത്
കണ്ണ് ചീഞ്ഞ്
മലര്‍ന്നു പൊങ്ങിയ പുഴമീനുകള്‍
കുത്താടി നില്‍ക്കുന്ന വാല്‍മാക്രികള്‍
നക്ഷത്രങ്ങളെ നോക്കി പറഞ്ഞു
" നിങ്ങള്‍ പുഴമീനിന്‍റെ
കണ്ണുകളാണ് !"
കുളിമുറിയില്‍
പൈപ്പുവെള്ളം ബക്കറ്റില്‍
മണസോപ്പിന്‍റെ പത കണ്ട്
കുട്ടി ചോദിച്ചു
"നക്ഷത്രങ്ങളുണ്ടാകുന്നത്
സോപ്പുപതയില്‍ നിന്നാണോ?"
.... ....
അമ്മന്‍ കോവിലില്‍ ഉത്സവത്തിന്
അമിട്ടുകള്‍ക്കൊപ്പം ഓലപ്പടക്കങ്ങള്‍
പൊട്ടിതിമിര്‍ക്കുമ്പോള്‍
പൂത്തിരികാട്ടി കണ്ണിറുക്കി നില്‍ക്കുന്ന
നക്ഷത്രങ്ങളോട് വഴിവിളക്കുകള്‍
രഹസ്യമായി ചോദിച്ചു
" നിങ്ങളിതുപോലെ വിരിഞ്ഞു പൊട്ടുന്നത്
എന്നാണ്....?"
കല്‍പ്പടവുകളില്‍
മണ്ണപ്പംചുട്ട് കളിവള്ളമിറക്കി
കളഞ്ഞുപോയ സോപ്പുതിരഞ്ഞ്
മുങ്ങാങ്കുഴിയിട്ടു തിമിർത്തയിടങ്ങളില്‍
വയറു വീര്‍ത്ത്
കണ്ണ് ചീഞ്ഞ്
മലര്‍ന്നു പൊങ്ങിയ പുഴമീനുകള്‍
കുത്താടി നില്‍ക്കുന്ന വാല്‍മാക്രികള്‍
നക്ഷത്രങ്ങളെ നോക്കി പറഞ്ഞു
" നിങ്ങള്‍ പുഴമീനിന്‍റെ
കണ്ണുകളാണ് !"
കുളിമുറിയില്‍
പൈപ്പുവെള്ളം ബക്കറ്റില്‍
മണസോപ്പിന്‍റെ പത കണ്ട്
കുട്ടി ചോദിച്ചു
"നക്ഷത്രങ്ങളുണ്ടാകുന്നത്
സോപ്പുപതയില്‍ നിന്നാണോ?"
.... ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ