പേരയ്ക്ക
പേരമരത്തിന് എല്ലാകായും
പേരയ്ക്കാ
കുലകുലയായി കൂടിക്കിടക്കുന്ന
പേരയ്ക്കാകള്‍
കുട്ടികള്‍ എറിഞ്ഞെടുത്ത്
വട്ടു കളിച്ചു.
പച്ചനിറത്തില്‍ നിന്ന്
നിറഭേദം വന്നതൊക്കെ
കിളികള്‍ കൊത്തിനോക്കി
കയ്പുള്ളവ, കമര്‍പ്പുള്ളവ
തരം തിരിച്ചു താഴെയിട്ടു.
പേരയ്ക്കായില്‍ മധുരമുള്ളവ
തിന്നു കിളികള്‍ പറന്നുപോയി
ഞെട്ടുറപ്പില്ലാത്തവ
കാറ്റില്‍ നിലം പതിച്ചു
വിളഞ്ഞു പഴുത്ത കായ്ക്കള്‍
മരംകയറികള്‍ പറിച്ചു
പേരമരത്തിന്
പേരയ്ക്കാകൾ
പേരക്കുട്ടികള്‍ .
...............
പേരമരത്തിന് എല്ലാകായും
പേരയ്ക്കാ
കുലകുലയായി കൂടിക്കിടക്കുന്ന
പേരയ്ക്കാകള്‍
കുട്ടികള്‍ എറിഞ്ഞെടുത്ത്
വട്ടു കളിച്ചു.
പച്ചനിറത്തില്‍ നിന്ന്
നിറഭേദം വന്നതൊക്കെ
കിളികള്‍ കൊത്തിനോക്കി
കയ്പുള്ളവ, കമര്‍പ്പുള്ളവ
തരം തിരിച്ചു താഴെയിട്ടു.
പേരയ്ക്കായില്‍ മധുരമുള്ളവ
തിന്നു കിളികള്‍ പറന്നുപോയി
ഞെട്ടുറപ്പില്ലാത്തവ
കാറ്റില്‍ നിലം പതിച്ചു
വിളഞ്ഞു പഴുത്ത കായ്ക്കള്‍
മരംകയറികള്‍ പറിച്ചു
പേരമരത്തിന്
പേരയ്ക്കാകൾ
പേരക്കുട്ടികള്‍ .
...............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ