ഇനി നാം കണ്ടു മുട്ടുമ്പോള്‍
ഉറുമ്പെരിയ്ക്കാതെ
തണുത്തുതണുത്ത്
ഒരു പെട്ടിയ്ക്കുള്ളില്‍
നിനക്കുവേണ്ടി മാത്രം
ഞാന്‍
കാത്തുകിടക്കുകയാകാം
അന്ന് നിനക്ക്
ഓർത്തെടുക്കുവാന്‍
നഷ്ടപ്പെടുത്തിയ
ഈ നിമിഷങ്ങള്‍ ബാക്കിയാകും
നിന്റെ അകകണ്ണു തേങ്ങുന്നതും
മുഖം വിങ്ങി നില്‍ക്കുന്നതും
ചുറ്റും കൂടിനില്ക്കുന്നവര്‍
വായിക്കും
ശരീരം
തണുത്തു മരവിച്ച്
നിനക്കുവേണ്ടി കാത്തുകിടക്കുന്നത്
ചെയ്തുതീര്‍ക്കാനുളള
നിന്റ അവസാനത്തെ
കർമ്മങ്ങൾക്ക്
നീ അപ്പോൾ
എന്റെ അസമയത്തുള്ള
വിയോഗത്തില്‍
നിരാശപ്പെട്ട്
കരഞ്ഞു നില്ക്കും
ഇപ്പോള്‍
വേർപിരിയുന്നത്
ഞാന്‍ ഞാനായും
നീ നീയായും
നിലനില്‍ക്കാന്‍ വേണ്ടി
....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ