ബാക്കി
ദൈവമേ.........
അവന്‍ കൈകള്‍ ഉയര്‍ത്തി വിളിച്ചു.......
പുഴയിലോട്ടു ചാഞ്ഞുനിന്നിരുന്ന മരം
കട പുഴകി, കിഴക്കന്‍ വെള്ളത്തിനോടൊപ്പം
തിരക്കിട്ട് യാത്രയായി.........!
ഒട്ടുപാലൊഴുക്കുന്ന മരക്കൂട്ടത്തിലേക്ക്
മലമടക്കുകള്‍ ഇടിച്ചു തകര്‍ത്ത്
വെള്ളക്കെട്ടുകള്‍ പാഞ്ഞെത്തി
" നിനക്ക് സംഗീതമറിയാമെന്നു പറഞ്ഞിട്ട്
അട്ടഹാസം മുഴക്കുന്നതെന്തിനെന്നു്........?"
വേരുകള്‍ ഉയര്‍ത്തിയ വൃക്ഷങ്ങള്‍
നിലവിളിച്ചു മറിഞ്ഞപ്പോള്‍ പിറുപിറുത്തു.
ദൈവമേ.........
അവന്‍ അവനെ തന്നെ വിളിച്ചു കൊണ്ടിരുന്നു.....
ധൃതിയില്‍ മഞ്ഞുപാളികള്‍ പോലെ
താഴേയ്ക്ക് പറക്കുന്ന നീര്കൂട്ടങ്ങള്‍
രക്ഷകനെ തേടി അവന്‍.......
മേല്‍കൂരയില്‍ കയറിനിന്നു ഉറക്കെ വിളിച്ചു
കീഴെ.......
മുട്ടോളം വെള്ളത്താല്‍ മൂടപ്പെട്ടിരിക്കുന്നു
ഉയര്ന്നുയര്ന്നൊഴുകുന്ന ജലകൂമ്പരങ്ങള്‍
ദൈവമേ.........
അവന്‍ വെള്ളത്തില്‍ കൈകാലിട്ടടിച്ചു വിളിച്ചു
താഴ്ന്നു പോകുന്ന കൈകള്‍.....വിരലുകള്‍.....
പിന്നെ....
ഒഴുക്കുനിലയ്ക്കാതെ
വെള്ളപാച്ചില്‍ മാത്രം ബാക്കിയായി..!
............... ..... വിശ്വം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ