കാവല്‍
ഉണർന്നിരിയ്ക്കുവാനാണ്
ആദ്യം പഠിയ്ക്കേണ്ടത്ഉണർന്നിരിയ്ക്കുവാനാണ്
നാലും കൂടിയ തെരുവോരത്ത്
അടച്ചിട്ട കടത്തിണ്ണയില്‍
വായ പിളര്‍ത്തി, നാക്കും നീട്ടി
ശ്വാസം നീട്ടി വലിച്ച്
നിവർന്നിരിയ്ക്കണം!
പ്രളയക്കെടുതിയിൽ
നിറഞ്ഞൊഴുകുന്ന ഓടയും
പ്രണയപരുക്കുകളിൽനിറഞ്ഞൊഴുകുന്ന ഓടയും
തളരുന്ന വീഥിയും
ഉറക്കം തൂങ്ങുമ്പോള്‍
ഉണർന്നിരിയ്ക്കാൻ
ഉത്സാഹം കൂട്ടുന്നു.
ഏഴുപേരുമായി
മുലഞെട്ടുകളില്കടിച്ചുവലിക്കുമ്പോള്
പുറം കാലാൽ തൊഴിച്ചത്
ഓര്‍മ്മയിലെ അമ്മചിത്രം
അടി
എവിടെന്നോവന്ന
അൾസേഷന്റെ കടി
ഇപ്പോള്‍ തീറ്റ
ഉണര്ന്നിരിയ്ക്കാനായി
മീന്തലയ്ക്കായി മത്സരിച്ചപ്പോള്‍
പുറം തകര്‍ത്തത്"ഇരിരുമ്പു വടി."
ഇളംകാറ്റിന്റെ സംഗീതം
നീട്ടിയ മൂളല്നീണ്ടകുര
അടക്കിപ്പിടിച്ചുള്ള സംസാരം
ഉറക്കം പോകാനിത്രയും മതി.
തണുത്തു വീശുന്ന മഴച്ചാററലില്‍
മുറ്റം തുളുമ്പുന്ന പെരുമഴയില്മഞ്ഞു വീഴുന്ന മകരരാത്രിയില്‍
കാവല്‍ക്കാരന്റെ കണ്ണുകള്‍ തിളങ്ങണം.!
ഉണർന്നു കാവല്‍ നില്‍ക്കുന്നത്
തലയ്ക്കുമുകളില്ചുററികയുമായി തിരിയുന്ന
കാവൽക്കാർക്ക് വേണ്ടിയാണ്.
.... ...... ...... .............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ