പാലം
കുറുകെ ഒരു പാലം
വേണമെന്ന്
കടത്തുകാരനെ നോക്കി
മഴക്കാലത്ത് നാട്ടുകാർ
പനിപിടിച്ചു വിറയ്ക്കുമ്പോൾ
കാറ്റു ചുററിത്തിരി യുമ്പോൾ
വഞ്ചി ക്കുവേണ്ടി
കാത്തിരിക്കേണ്ടല്ലോ.?
വീതിയേറിയതിനാൽ
കോവണിപ്പാലം, തടിയിൽ
പിന്നീട്
വീതികുറഞ്ഞതിനാൽ
കോണ്‍ക്രീറ്റ് പാലം
കടവിൽ
ഓലക്കീറുകൾ ക്കുതാഴെ
കടത്തുവള്ളം
പാലം കയറാൻ
കടത്തുകാരനും പഠിച്ചു!
ഇപ്പോൾ
ടിപ്പറുകളുടെ തിരക്കിലൂടെ
അക്കരയിക്കരെ
പാലം കയറാതെ
കടത്തുകാരൻ .
............... വിശ്വം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ