സംഭാഷണം
*********
"നാരായണന്നായ്.രേ,
എവിട്വാ നീ?"
ഇക്കണ്ട നിലമെല്ലാം തരിശ്ശിട്വാ
തെങ്ങിലെന്താ വെള്ളയ്ക്കാ പിടിക്കില്ലേ
ടേയ്...!
*********
"നാരായണന്നായ്.രേ,
എവിട്വാ നീ?"
ഇക്കണ്ട നിലമെല്ലാം തരിശ്ശിട്വാ
തെങ്ങിലെന്താ വെള്ളയ്ക്കാ പിടിക്കില്ലേ
ടേയ്...!
ചിറേലെ നാരണക്കോരന്റെ കൂരയെവ്ടെ?
പടിപ്പുരയാരാ പൊളിച്ചു കളഞ്ഞേ!
നാം കണ്ണടച്ചപ്പോൾ ഇതെല്ലാം അച്ചട്ടല്ലാർന്നല്ലോ!
"അങ്ങുന്നെ വികസനാ ഇപ്പോളിവിടെ"
(മോബേല്‍ ഫോണ്‍ ചെവിയോടുചേര്‍ത്ത്
നാരായണ കൈമളോടൊപ്പം
നാരായണന്‍ നായര്‍ ചേര്‍ന്നുനിന്നു
വെയില്‍ കൊള്ളാതിരിക്കാന്‍
"നൈക്ക് "തൊപ്പിയും)
നാരായണന്നായ്.രേ..;
വികസനത്തിലെന്താ വിശപ്പുണ്ടാകില്ലേ?
കോരരെല്ലാമെവിടാ കിടക്വാ?
നേര് പറയ്ക്വാ..... നിനക്കിപ്പോഴെന്താ..പണി?
അങ്ങുന്നേ...
അന്നത്തിനിപ്പോള്‍
പടിപ്പുരയാരാ പൊളിച്ചു കളഞ്ഞേ!
നാം കണ്ണടച്ചപ്പോൾ ഇതെല്ലാം അച്ചട്ടല്ലാർന്നല്ലോ!
"അങ്ങുന്നെ വികസനാ ഇപ്പോളിവിടെ"
(മോബേല്‍ ഫോണ്‍ ചെവിയോടുചേര്‍ത്ത്
നാരായണ കൈമളോടൊപ്പം
നാരായണന്‍ നായര്‍ ചേര്‍ന്നുനിന്നു
വെയില്‍ കൊള്ളാതിരിക്കാന്‍
"നൈക്ക് "തൊപ്പിയും)
നാരായണന്നായ്.രേ..;
വികസനത്തിലെന്താ വിശപ്പുണ്ടാകില്ലേ?
കോരരെല്ലാമെവിടാ കിടക്വാ?
നേര് പറയ്ക്വാ..... നിനക്കിപ്പോഴെന്താ..പണി?
അങ്ങുന്നേ...
അന്നത്തിനിപ്പോള്‍
അയലത്തുനിന്നേറെ വരുന്നുണ്ട്..!
നിലമിപ്പോള്‍ നഗരമാവില്ലേ...?
സഹ്യനിലും വലിയ സൌധങ്ങള്‍
ഇവിടെ കിളിര്‍ക്കില്ലേ...!
കോരരെല്ലാം കോട്ടിട്ടു കാവല്‍ നില്‍ക്കില്ലേ....!
പടിപ്പുരയുടെയുത്തരം കളഞ്ഞല്ലേ
മോബേല്‍ ടവ്വര്‍ പണിതേ ...
"നാരായണന്നായ് ....രേ..;
നീ എന്താ ... നഗരവാസികളാക്വാ...?"
ന്റെ ..നാരായണാ...,
ന്ത്വാ....നാമീ കേള്‍ക്കണേ....!
ന്താച്ചാലും നീ എന്നെയങ്ങ്
വിളിച്ചതേറെ നന്നായി...
നിലമിപ്പോള്‍ നഗരമാവില്ലേ...?
സഹ്യനിലും വലിയ സൌധങ്ങള്‍
ഇവിടെ കിളിര്‍ക്കില്ലേ...!
കോരരെല്ലാം കോട്ടിട്ടു കാവല്‍ നില്‍ക്കില്ലേ....!
പടിപ്പുരയുടെയുത്തരം കളഞ്ഞല്ലേ
മോബേല്‍ ടവ്വര്‍ പണിതേ ...
"നാരായണന്നായ് ....രേ..;
നീ എന്താ ... നഗരവാസികളാക്വാ...?"
ന്റെ ..നാരായണാ...,
ന്ത്വാ....നാമീ കേള്‍ക്കണേ....!
ന്താച്ചാലും നീ എന്നെയങ്ങ്
വിളിച്ചതേറെ നന്നായി...
അങ്ങുന്നേ ...
റെയ്ഞ്ച് കിട്ടിന്നില്ലല്ലോ...!
തിരിച്ചുവിളിക്കാം...
.... കാൾ കട്ട് ചെയ്ത്
നാരായണന്‍ നായര്‍
റിയാലെസ്റ്റേറ്റ്
ഏജന്റിനെ വിളിച്ചൂ..!
---- വിശ്വം
തിരിച്ചുവിളിക്കാം...
.... കാൾ കട്ട് ചെയ്ത്
നാരായണന്‍ നായര്‍
റിയാലെസ്റ്റേറ്റ്
ഏജന്റിനെ വിളിച്ചൂ..!
---- വിശ്വം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ