Pages

കാളകുട്ടന്‍

കാളകുട്ടൻ ‍


"വിത്തുകാളയ്ക്കാണ്"
വില പറഞ്ഞപ്പോൾ ‍
ഇറച്ചി വില്പനക്കാരൻ ‍

രണ്ടുവയസ്സുള്ള കുട്ടനെ പിരിഞ്ഞപ്പോൾ ‍
അകിടിൽ ‍ സ്നേഹം ചുരത്തി തള്ളപ്പശു
തലയിൽ ‍ നാവുകൊണ്ട് നക്കി


"കൊന്നേക്കരുത്"
പണമെണ്ണുമ്പോൾ  ഓർ‍ മ്മിപ്പിച്ചു.

പിറേറന്നു്
അമ്പലത്തില്‍ പോകുംവഴി
ഇറച്ചിക്കടയുടെ മുന്നിൽ ‍
ചിരിച്ചുകൊണ്ട്
കാളക്കുട്ടന്റെ തല.

........ വിശ്വം

No comments: