ഒരു വെളുപ്പാന്‍ കാലത്ത്
*****************
റോസാ നിറത്തിലുള്ള തുണിയില്‍
അവള്‍ അവളെപ്പൊതിഞ്ഞ്
ടാക്സിയില്‍ കയറുമ്പോള്‍
അയാൾക്കവളൊരു
യാത്രക്കാരി
ചുണ്ടുകളുടെ നിറം
ദിവസവും മാറികൊണ്ടിരുന്നു
കാതുകളിലെ ആഭരണങ്ങളും
കാലില്‍ അണിയുന്ന ചെരുപ്പും
അവളുടെ അടയാളമല്ല
പലയിടങ്ങളില്‍ നിന്നുകയറി
പുറകില്‍ തളര്‍ന്നിരുന്നു
അങ്ങനെ
അവളയാളുടെ
സ്ഥിരം കസ്റ്റമറായി.!
ഉറങ്ങാതെ സ്വപ്നം കാണാതെ
തലമുടികോതിയും
ചുണ്ടുമിനുക്കിയും
ട്യൂട്ടക്സിട്ടും
നിശബ്ദമായവൾ
വണ്ടിയിലിരിക്കും.
വെളുപ്പിനെ
"റോസാനിറം"
ഇറങ്ങിയപ്പോള്‍
വെള്ളിനിറത്തിലുള്ള
അവളുടെ വാനിറ്റി ബാഗ്
പിന്‍ സീറ്റില്‍
ലിപ്സ്ററിക്കും
ചോരപുരണ്ട കർചീഫും
ചെറിയ ഒരുഡയറിയും
ചുരുട്ടി സൂക്ഷിച്ച പണവും
ഉറക്ക ഗുളികളും.!
ഉടനെ
അവളെത്തേടി
അയാള്‍ പാഞ്ഞു
പിന്നീട്
അയാള്‍
അയാളെത്തന്നെ
അവളില്‍
മറന്നു വെച്ചു
........ .......
*****************
റോസാ നിറത്തിലുള്ള തുണിയില്‍
അവള്‍ അവളെപ്പൊതിഞ്ഞ്
ടാക്സിയില്‍ കയറുമ്പോള്‍
അയാൾക്കവളൊരു
യാത്രക്കാരി
ചുണ്ടുകളുടെ നിറം
ദിവസവും മാറികൊണ്ടിരുന്നു
കാതുകളിലെ ആഭരണങ്ങളും
കാലില്‍ അണിയുന്ന ചെരുപ്പും
അവളുടെ അടയാളമല്ല
പലയിടങ്ങളില്‍ നിന്നുകയറി
പുറകില്‍ തളര്‍ന്നിരുന്നു
അങ്ങനെ
അവളയാളുടെ
സ്ഥിരം കസ്റ്റമറായി.!
ഉറങ്ങാതെ സ്വപ്നം കാണാതെ
തലമുടികോതിയും
ചുണ്ടുമിനുക്കിയും
ട്യൂട്ടക്സിട്ടും
നിശബ്ദമായവൾ
വണ്ടിയിലിരിക്കും.
വെളുപ്പിനെ
"റോസാനിറം"
ഇറങ്ങിയപ്പോള്‍
വെള്ളിനിറത്തിലുള്ള
അവളുടെ വാനിറ്റി ബാഗ്
പിന്‍ സീറ്റില്‍
ലിപ്സ്ററിക്കും
ചോരപുരണ്ട കർചീഫും
ചെറിയ ഒരുഡയറിയും
ചുരുട്ടി സൂക്ഷിച്ച പണവും
ഉറക്ക ഗുളികളും.!
ഉടനെ
അവളെത്തേടി
അയാള്‍ പാഞ്ഞു
പിന്നീട്
അയാള്‍
അയാളെത്തന്നെ
അവളില്‍
മറന്നു വെച്ചു
........ .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ