വെടിയുണ്ടയ്ക്ക് പറയുവാനുള്ളത്.....
***************************
ഒരു വിരല്‍ തുമ്പിന്റെ ചലനം മാത്രം മതി
മുന്നിലകപ്പെട്ടവന്റെ
വിരിമാറിലേക്ക് തുളച്ചു കയറുവാന്‍
ചിറകുകള്‍ തകർന്ന് നിലം പതിയ്ക്കുമ്പോള്‍
നിർദ്ദയം കുതിച്ചു പായുക
അതുമാത്രമാണ്
തോക്കിനകപ്പെട്ടവന് ചെയ്യുവാനുള്ളത്.
രക്ത മൊലിപ്പിച്ച്
രാമബാണമേററ മാരീചനെപോലെ
ചുണ്ടുകള്‍ പിളർത്തുമ്പോൾ
ഏറെറടുത്ത ദൌത്യത്തിന്റെ
പൂര്‍ണ്ണത
ഓരോ വെടിയുണ്ടയ്ക്കും.
ചലനങ്ങൾക്ക് പറയുവാനുണ്ട്
ഒരുപാടു വീരകഥകള്‍
ഒരു പക്ഷേ ഒരു രാഷ്ട്രീയ എതിരാളി
ഉന്നതന്റെ ശ്രേണീവലയം തകര്‍ക്കാന്‍ ശ്രമിച്ചവൻ
ലിഫ്ററിനുള്ളിൽ സംശയപൂർവ്വം
സഞ്ചരിച്ചവന്‍
തെളിവുകള്‍ തീർക്കാനായി
തുടച്ചുനീക്കപ്പെട്ടവന്‍
സംഘം ചേര്‍ന്ന് ഒരു ജനതയെ
തിരുത്തുവാന്‍ ശ്രമിച്ചവന്‍
തോക്കിനുള്ളില്‍
വീര്‍പ്പുമുട്ടിയിരിയ്ക്കുമ്പോൾ
ചലനമററവരുടെ
ചോരയില്‍ നീന്തുമ്പോള്‍
രക്ഷ പെടാത്തവനെ നോക്കി
രക്ഷപെട്ട വെടിയുണ്ടയുടെ രോദനം
"ലക്‌ഷ്യം തെററുന്നവന്റെ കയ്യിലെങ്കിൽ
എതിരാളികൾ രക്ഷപ്പെട്ടേനെ"
സാക്ഷികള്‍
അറിഞ്ഞുകൊണ്ടു മറക്കുന്നു
വെച്ചവനും കൊണ്ടവനുമിടയില്‍
കർമ്മപൂരകമാകുന്ന "വെടിയുണ്ട."
പോസ്റ്റ് മോര്‍ട്ടം തട്ടുകളില്‍
ഫോറെൻസിക്ക് ലാബുകളില്‍
കോടതിമുറികളില്‍
മൂകമായ്
നിരപരാധിയെ പോലെ
കയറി ഇറങ്ങുന്നു
വെടിയുണ്ട
അതിര്‍ത്തിയിലും
അകമ്പടി കൂട്ടത്തിലും
ബ്രീഫ് കേയ്സുകളിലും
ഉണ്ടകള്‍
ശ്വാസമടക്കി
രക്ഷപെടാനുള്ള പഴുതുകൾതേടി
കാഞ്ചിയിലമരുന്ന
വിരൽ തുമ്പിനായി
വിതുമ്പുന്നു.
................. . വിശ്വം
***************************
ഒരു വിരല്‍ തുമ്പിന്റെ ചലനം മാത്രം മതി
മുന്നിലകപ്പെട്ടവന്റെ
വിരിമാറിലേക്ക് തുളച്ചു കയറുവാന്‍
ചിറകുകള്‍ തകർന്ന് നിലം പതിയ്ക്കുമ്പോള്‍
നിർദ്ദയം കുതിച്ചു പായുക
അതുമാത്രമാണ്
തോക്കിനകപ്പെട്ടവന് ചെയ്യുവാനുള്ളത്.
രക്ത മൊലിപ്പിച്ച്
രാമബാണമേററ മാരീചനെപോലെ
ചുണ്ടുകള്‍ പിളർത്തുമ്പോൾ
ഏറെറടുത്ത ദൌത്യത്തിന്റെ
പൂര്‍ണ്ണത
ഓരോ വെടിയുണ്ടയ്ക്കും.
ചലനങ്ങൾക്ക് പറയുവാനുണ്ട്
ഒരുപാടു വീരകഥകള്‍
ഒരു പക്ഷേ ഒരു രാഷ്ട്രീയ എതിരാളി
ഉന്നതന്റെ ശ്രേണീവലയം തകര്‍ക്കാന്‍ ശ്രമിച്ചവൻ
ലിഫ്ററിനുള്ളിൽ സംശയപൂർവ്വം
സഞ്ചരിച്ചവന്‍
തെളിവുകള്‍ തീർക്കാനായി
തുടച്ചുനീക്കപ്പെട്ടവന്‍
സംഘം ചേര്‍ന്ന് ഒരു ജനതയെ
തിരുത്തുവാന്‍ ശ്രമിച്ചവന്‍
തോക്കിനുള്ളില്‍
വീര്‍പ്പുമുട്ടിയിരിയ്ക്കുമ്പോൾ
ചലനമററവരുടെ
ചോരയില്‍ നീന്തുമ്പോള്‍
രക്ഷ പെടാത്തവനെ നോക്കി
രക്ഷപെട്ട വെടിയുണ്ടയുടെ രോദനം
"ലക്‌ഷ്യം തെററുന്നവന്റെ കയ്യിലെങ്കിൽ
എതിരാളികൾ രക്ഷപ്പെട്ടേനെ"
സാക്ഷികള്‍
അറിഞ്ഞുകൊണ്ടു മറക്കുന്നു
വെച്ചവനും കൊണ്ടവനുമിടയില്‍
കർമ്മപൂരകമാകുന്ന "വെടിയുണ്ട."
പോസ്റ്റ് മോര്‍ട്ടം തട്ടുകളില്‍
ഫോറെൻസിക്ക് ലാബുകളില്‍
കോടതിമുറികളില്‍
മൂകമായ്
നിരപരാധിയെ പോലെ
കയറി ഇറങ്ങുന്നു
വെടിയുണ്ട
അതിര്‍ത്തിയിലും
അകമ്പടി കൂട്ടത്തിലും
ബ്രീഫ് കേയ്സുകളിലും
ഉണ്ടകള്‍
ശ്വാസമടക്കി
രക്ഷപെടാനുള്ള പഴുതുകൾതേടി
കാഞ്ചിയിലമരുന്ന
വിരൽ തുമ്പിനായി
വിതുമ്പുന്നു.
................. . വിശ്വം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ